'എൽഡിഎഫ് പണിതതെല്ലാം മോശമെന്ന് വരുത്തിത്തീർക്കുന്നു'; മുണ്ടംവേലി ഫ്ലാറ്റ് സമുച്ചയം പൊളിച്ചുകളയണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ മുൻ എംഎൽഎ

Published : Sep 27, 2026, 08:45 AM IST
K J Maxy on Life Mission Flat

Synopsis

മുണ്ടംവേലി ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയം പൊളിച്ചുകളയണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ മുൻ എംഎൽഎ കെ ജെ മാക്സി രംഗത്ത്. അറ്റകുറ്റപ്പണി ചെയ്ത് പരിഹരിക്കാവുന്ന പ്രശ്നങ്ങളേ ഫ്ലാറ്റിലുള്ളൂവെന്ന് അദ്ദേഹം.

കൊച്ചി: നിർമാണ അപാകതയുള്ള മുണ്ടംവേലി പി ആൻ്റ് ടി ഫ്ലാറ്റ് സമുച്ചയം പൊളിച്ചുകളയണമെന്ന മുഖ്യമന്ത്രി വി ഡി സതീശൻ്റെ പ്രസ്താവന രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് കൊച്ചി മുൻ എംഎൽഎ കെ ജെ മാക്സി. അറ്റകുറ്റപ്പണി ചെയ്ത് പരിഹരിക്കാവുന്ന പ്രശ്നങ്ങളേ ഫ്ലാറ്റിലുള്ളൂവെന്നും കെ ജെ മാക്സി പറഞ്ഞു. പുനരധിവാസം ആവശ്യപ്പെടുന്ന ഫ്ലാറ്റിലെ താമസക്കാർ, സർക്കാർ മാറിയപ്പോൾ മലക്കം മറിഞ്ഞെന്നും മുതലെടുപ്പിനായി കോൺഗ്രസുകാരെ പോയി കണ്ടെന്നും മുൻ എംഎൽഎ പറയുന്നു.

ഇത്രയും പണം മുടക്കി നിർമിച്ച കെട്ടിടം യാഥാർത്ഥ്യം മനസ്സിലാക്കാതെ പൊളിച്ചു കളയാൻ പറയുകയാണെന്ന് കെ ജെ മാക്സി പറഞ്ഞു. എല്ലാവരും നന്നായി ജീവിക്കണമെന്നാണ് ആഗ്രഹം. പക്ഷേ ഇത് സംഭവിച്ചു. ഫ്ലാറ്റിലെ ചോർച്ച ഒഴിവാക്കി അറ്റകുറ്റപ്പണി നടത്താനുള്ള നടപടികളുമായി മുന്നോട്ടുപോകുകയായിരുന്നു. എൽഡിഎഫ് പണിതതെല്ലാം മോശമെന്ന് വരുത്തിത്തീർക്കുന്നു. പൊളിച്ചു കളയുമെന്നല്ല പറയേണ്ടത്. പ്രശ്നം പരിഹരിക്കാനുള്ള ശ്രമമാണ് വേണ്ടത്. നിർമാണത്തിൽ അപാകത ഉണ്ടെങ്കിൽ നടപടിയെടുക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.

പരിഹരിക്കാവുന്ന പ്രശ്നങ്ങളെ അവിടെ ഉള്ളൂ എന്നും അറ്റകുറ്റപ്പണികൾ നടത്തി കുടുംബങ്ങളെ ഫ്ലാറ്റിൽ തന്നെ താമസിപ്പിക്കാമെന്നും പറഞ്ഞ കെ ജെ മാക്സി, കെട്ടിടം സുരക്ഷിതമല്ലെന്ന് ആര് പറഞ്ഞുവെന്നും ചോദിച്ചു.

ഫ്ലാറ്റിലെ മുഴുവൻ താമസക്കാരും തങ്ങളുടെ ഒപ്പമായിരുന്നുവെന്നും ഭരണം മാറിയപ്പോൾ അവരുടെ രീതി മാറിയെന്നും മുൻ എംഎൽഎ ആരോപിച്ചു. അവിടുത്തെ ജനം ഒതളങ്ങ പോലെയാണ്. സർക്കാർ മാറിയപ്പോൾ ഒറ്റ മറിച്ചിൽ. രാഷ്ട്രീയമുതലെടുപ്പിനായി കോൺഗ്രസുകാരെ പോയി കണ്ടു. അവർ എവിടെയാണ് താമസിച്ചിരുന്നത് എന്ന് കാണണം. അവിടെ നിന്നാണ് അവരെ പൊക്കിക്കൊണ്ട് വന്നത്. പറയുന്ന പരാതികൾ എല്ലാം വാസ്തവം അല്ലെന്നും കെ ജെ മാക്സി ആരോപിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എസ്എൻഡിപി നേതൃത്വം സംഘപരിവാറെന്ന് പിണറായി, വെള്ളാപ്പള്ളിയെ പേരെടുത്ത് പറഞ്ഞില്ല. എൻ എസ് എസ് നേതൃത്വത്തിന് പുകഴ്ത്തൽ. തിരുത്തൽ ആലപ്പുഴയിൽ നിന്ന്.
ജിജി തോംസന്റെ വെളിപ്പെടുത്തൽ; ബിജെപിയുടെ മൗനം ചർച്ചയാകുന്നു