
കൊല്ലം: അഞ്ചലില്‍ പരാതി അന്വേഷിക്കാന്‍ ചെന്ന പൊലീസുകാരെ അക്രമിച്ച മുന്‍ സൈനികന്‍ അറസ്റ്റില്‍. ഈട്ടിമൂട് സ്വദേശി ബിനുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്ത്ത്. ബിനു മദ്യപിച്ച് ബഹളം ഉണ്ടാക്കുന്നു എന്ന് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്. സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പൊലീസുകാരെ അക്രമിച്ചത്.
പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസുകാരെ അക്രമിച്ചതിന് പുറമെ കൃത്യ നിര്‍വ്വഹണം തടസപ്പെടുത്തിയതിനും പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയതിനും ബിനുവിനെതിരെ കേസെടുത്തിട്ടുണ്ട്. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ നിലവില്‍ റിമാന്‍റ് ചെയ്തിരിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam