ഒൻപത് വരെ ക്ലാസ്സുകളിലെ പരീക്ഷകൾ ഏപ്രിൽ പത്തിനകം തീ‍ർക്കും; ക്ലാസുകൾ മാർച്ച് 31 വരെ

Published : Feb 15, 2022, 04:12 PM IST
ഒൻപത് വരെ ക്ലാസ്സുകളിലെ പരീക്ഷകൾ ഏപ്രിൽ പത്തിനകം തീ‍ർക്കും; ക്ലാസുകൾ മാർച്ച് 31 വരെ

Synopsis

ഫെബ്രുവരി 21 മുതൽ ഓൺലൈൻ ക്ലാസുകൾ നിർബന്ധമാക്കില്ലെന്നും എന്നാൽ ആവശ്യമുള്ളവർക്ക് തുടരാമെന്നുമാണ് ച‍ർച്ചയിലെ ധാരണ. 

തിരുവനന്തപുരം: ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിലെ പരീക്ഷകൾ ഏപ്രിൽ പത്തിനുള്ളിൽ തീർക്കാൻ വിദ്യാഭ്യാസവകുപ്പും അധ്യാപക സംഘടനകളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. മാർച്ച 31-നുള്ളിൽ പാഠഭാഗങ്ങൾ തീർക്കാനും തീരുമാനിച്ചിട്ടുണ്ട്. ശനിയാഴ്ച പ്രവൃത്തി ദിനമാക്കി മാറ്റിയുള്ള ക്ലാസുകൾ മാർച്ച് വരെ മാത്രം മതിയെന്ന് ചർച്ചയിൽ തീരുമാനമായിട്ടുണ്ട്.  

ഫെബ്രുവരി 21 മുതൽ ഓൺലൈൻ ക്ലാസുകൾ നിർബന്ധമാക്കില്ലെന്നും എന്നാൽ ആവശ്യമുള്ളവർക്ക് തുടരാമെന്നുമാണ് ച‍ർച്ചയിലെ ധാരണ. പരീക്ഷാ നടത്തിപ്പിനും പാഠഭാ​ഗങ്ങൾ തീ‍ർക്കുന്നതുമടക്കമുള്ള കാര്യങ്ങൾ ച‍ർച്ച ചെയ്യാൻ ഫെബ്രുവരി 21ന് മുൻപായി വിപുലമായ യോഗങ്ങൾ ചേരും.  

സ്കൂളുകൾ പൂ‍ർണമായി തുറക്കാനുള്ള സർക്കാർ തീരുമാനവുമായി സഹകരിക്കാമെന്ന് അധ്യാപകസംഘടനകൾ യോ​ഗത്തിൽ അറിയിച്ചു. സ്‌കൂൾ പൂർണമായി തുറക്കുന്നതിൽ കൂടിയാലോചന നടത്താത്തതിലുള്ള  പ്രതിഷേധവും അധ്യാപക സംഘടനകൾ വിദ്യഭ്യാസമന്ത്രി വി.ശിവൻകുട്ടിയെ നേരിട്ട് അറിയിച്ചു. പ്രത്യേക സാഹചര്യത്തിലാണ് ശനിയാഴ്ച കൂടി അധ്യയനം നടത്തേണ്ടി വന്നതെന്ന് വിദ്യാഭ്യാസമന്ത്രി വിശദീകരിച്ചു. അഭിപ്രായം പറഞ്ഞതിന്റെയോ വിമ‍ർശിച്ചതിന്റെയോ പേരിൽ അധ്യാപകർക്ക് എതിരെ പ്രതികാര നടപടി ഉണ്ടാവില്ലെന്നും മന്ത്രി ഉറപ്പ് നൽകി.


 

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം