
തിരുവനന്തപുരം: ഡ്രൈ ഡേയിൽ വിൽക്കാനായി സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന 30 ലിറ്റർ ഇന്ത്യൻ നിര്‍മ്മിത വിദേശ മദ്യം പിടിച്ചെടുത്തു. ഡ്രൈ ഡേയോടനുബന്ധിച്ച് നടന്ന പരിശോധനകളിൽ തിരുവനന്തപുരം ഐരാണിമുട്ടത്ത് നിന്നാണ് അനധികൃതമായ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന മദ്യശേഖരം കണ്ടെത്തിയത്. പ്രാദോഷ് കുമാർ (46) എന്നയാളാണ് മദ്യവുമായി എക്സൈസിന്റെ പിടിയിലായത്.
തിരുവനന്തപുരം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡിലെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) പി.ലോറൻസ്ന്റെ നേതൃത്വത്തിലുള്ള പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. പാർട്ടിയിൽ പ്രിവന്റീവ്ഓഫീസർ(ഗ്രേഡ്)മാരായ സുഭാഷ് കുമാർ, സുരേഷ് ബാബു, സിവിൽ എക്സൈസ് ഓഫീസർ ശരത്, വനിത സിവിൽ എക്സൈസ് ഓഫീസർ റജീന.എ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ശ്യാം കുമാർ എന്നിവരും പങ്കെടുത്തു.
രണ്ട് ദിവസം മുമ്പ് മറ്റൊരു സംഭവത്തിൽ പാലക്കാട് ചിറ്റൂരിൽ എക്സൈസ് നടത്തിയ കള്ള് ചെത്ത് തോപ്പുകളിൽ അനധികൃതമായി സൂക്ഷിച്ച കള്ള് എക്സൈസ് റെയ്‌ഡ് നടത്തി പിടിച്ചെടുത്തിരുന്നു. ചിറ്റൂർ കോഴിപ്പതി വില്ലേജിൽ കുട്ടിയപ്പകൗണ്ടർ എന്നയാളുടെ ഉടമസ്ഥതയിലുള്ള തോപ്പിൽ നിന്നും 690 ലിറ്റർ കള്ളും വെങ്കിടാചലപതി എന്നയാളുടെ ഉടമസ്ഥതയിലുള്ള തോപ്പിൽ നിന്നും 1110 ലിറ്റർ കള്ളുമാണ് കണ്ടെടുത്തത്.
ഏഷ്യാനെറ്റ് ന്യുസ് ലൈവ് യുട്യൂബിൽ കാണാം