വീര്യം കുറഞ്ഞ മദ്യത്തിനെതിരെ ഋഷി രാജ് സിംഗ് നിലപാട് എടുത്തു; 2017ൽ ബകാർഡി കമ്പനിയുടെ നീക്കത്തിനു തടസമായത് ഋഷിരാജ് സിംഗ്, കത്ത് പുറത്ത്

Published : Jun 26, 2026, 10:41 AM IST
rishiraj singh

Synopsis

2017ൽ ബകാർഡി കമ്പനി ആരംഭിച്ച നീക്കത്തിനു തടസമായത് ഋഷിരാജ് സിംഗ് ആണെന്നും വീര്യം കുറഞ്ഞ മദ്യത്തിനെതിരെ ഋഷി രാജ് സിംഗ് നിലപാട് എടുത്തുവെന്നുമാണ് പുതിയ റിപ്പോർട്ട്. വീര്യം കുറഞ്ഞ മദ്യം അപകടമെന്നു എക്സ്സൈസ് കമ്മിഷണർ ആയിരുന്ന ഋഷിരാജ് സിംഗ് കത്ത് ‌നൽകുകയായിരുന്നു. 

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതി വിവാദത്തിൽ പുതിയ വിവരങ്ങൾ പുറത്ത്. 2017ൽ ബകാർഡി കമ്പനി ആരംഭിച്ച നീക്കത്തിനു തടസമായത് ഋഷിരാജ് സിംഗ് ആണെന്നും വീര്യം കുറഞ്ഞ മദ്യത്തിനെതിരെ ഋഷി രാജ് സിംഗ് നിലപാട് എടുത്തുവെന്നുമാണ് പുതിയ റിപ്പോർട്ട്. വീര്യം കുറഞ്ഞ മദ്യം അപകടമാണെന്ന് എക്സ്സൈസ് കമ്മിഷണർ ആയിരുന്ന ഋഷിരാജ് സിംഗ് കത്ത് ‌നൽകുകയായിരുന്നു. 2018 ആ​ഗസ്റ്റ് 13ന് നികുതി സെക്രട്ടറി ആശ തോമസിന് അയച്ച കത്ത് ആണ് പുറത്ത് വന്നത്.

വീര്യം കുറഞ്ഞ മദ്യം സ്കൂൾ കുട്ടികൾ ശീതള പാനീയം പോലെ ഉപയോഗിക്കുമെന്നു കത്തിൽ പരാമർശിക്കുന്നുണ്ട്. ഇത് വീര്യം കൂടിയ മദ്യത്തിലേക്കുള്ള ചവിട്ടു പടിയാകും. വീര്യം കുറവാണെങ്കിലും മദ്യം തന്നെയാണെന്നും ദൂര വ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും ഋഷിരാജ് സിംഗ് മുന്നറിയിപ്പ് നൽകി. എന്നാൽ എക്സ്സൈസ് കമ്മിഷണറുടെ നിലപാട് മാറ്റാൻ അഡിഷണൽ ചീഫ് സെക്രട്ടറി കത്തെഴുതുകയായിരുന്നു. വീര്യം കുറഞ്ഞ മദ്യം, മദ്യാസക്തി ഉണ്ടാക്കുന്നതിന് തെളിവില്ലെന്നായിരുന്നു അഡിഷണൽ ചീഫ് സെക്രട്ടറിയുടെ നിലപാട്. 2017ൽ ബാകാർഡി കമ്പനി അന്നത്തെ മന്ത്രി ടി പി രാമകൃഷ്ണന് നൽകിയ കത്തിലാണ് ഈ നടപടികൾ ഉള്ളത്. വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ ബെവ്‌കോ സമ്മതം അറിയിച്ചിരുന്നു. എക്സ്സൈസ് അനുവദിച്ചാൽ ബകാർഡി ബ്രീസർ വിൽക്കാൻ എതിർപ്പില്ലെന്നായിരുന്നു ബെവ്കോയുടെ നിലപാട്.

\

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വീര്യം കുറഞ്ഞ മദ്യത്തിന്‍റെ നികുതി; മുഖ്യമന്ത്രിയുടെ നിലപാടിനെ സ്വാഗതം ചെയ്ത് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി
'വിഡി സതീശനോട്', കള്ളം പറഞ്ഞതിന് രാജിവെച്ച കരുണാകരന്‍റെ ചരിത്രം ഓർമിപ്പിച്ച് കെ യു ജനീഷ് കുമാർ