കേരളത്തിലെത്തുന്നത് കോടികളുടെ രാസലഹരി: പത്ത് ശതമാനം പോലും പിടിക്കാനാവാതെ എക്സൈസ്

Published : Nov 10, 2022, 08:07 AM ISTUpdated : Nov 10, 2022, 12:51 PM IST
കേരളത്തിലെത്തുന്നത് കോടികളുടെ രാസലഹരി: പത്ത് ശതമാനം പോലും പിടിക്കാനാവാതെ എക്സൈസ്

Synopsis

കഞ്ചാവിന്റെ കാലം ഏതാണ്ട് കഴിഞ്ഞു. എംഡിഎംഎയും എൽഎസ്ഡി സ്റ്റാംപും ബ്രൗൺ ഷുഗറുമാണ് വ്യാപകമായി ഉപയോഗിക്കുന്നത്. മയക്കുമരുന്ന് കച്ചവടക്കാ‍ർ തമ്മിലുള്ള പ്രശ്നങ്ങളുടെ പുറത്തോ മറ്റോ ഒറ്റുണ്ടായാൽ പോയി പിടികൂടുന്ന സംഭവങ്ങളാണ് മിക്കയിടത്തും നടക്കുന്ന

കണ്ണൂർ: കരയും കടലും ആകാശവും ഉപയോഗിച്ച് എത്തുന്ന കോടികളുടെ രാസലഹരിയിൽ പത്ത് ശതമാനം പോലും പിടികൂടാൻ കേരളത്തിലെ അന്വേഷണ സംവിധാനങ്ങൾക്ക് കഴിയുന്നില്ല എന്നതാണ് ഏഷ്യാനെറ്റ് ന്യൂസ് റോവിം​ഗ് റിപ്പോ‍ർട്ടറുടെ അന്വേഷണത്തിൽ വ്യക്തമാവുന്നത്. ലഹരിക്കടത്ത് സംഘങ്ങൾ തമ്മിൽ ഒറ്റുമ്പോഴോ മറ്റിടങ്ങളിൽ നിന്ന് വിവരം കിട്ടുമ്പോഴോ ഉള്ള റെയ്ഡിൽ മാത്രം ഒതുങ്ങുകയാണ് എക്സൈസിന്റെ ഓപ്പറേഷൻസ്. ഫലപ്രദമായ സൈബർ വിങ്ങ് ഇല്ലാത്തതും കേന്ദ്ര ഏജൻസികൾ തമ്മിലുള്ള ഏകോപനക്കുറവും തിരിച്ചടിയാകുമ്പോൾ ലഹരിക്കടത്ത് സംഘങ്ങൾ ഒരു ഭയവുമില്ലാതെ സംസ്ഥാനത്ത് വിലസുന്നു. റോവിംഗ് റിപ്പോർട്ടർ യാത്ര അവസാനിപ്പിക്കുമ്പോൾ മയക്കുമരുന്ന് വേരറുക്കാൻ സർക്കാർ അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങൾ ചൂണ്ടിക്കാട്ടുകയാണ്.

നടക്കാവ് പൊലീസ് സ്റ്റേഷന്റെ ഇരുന്നൂറ് മീറ്ററിപ്പുറം എംഡിഎംഎ വിൽക്കുന്നയാളുടെ ദൃശ്യവും പേരും വിലാസവുംടക്കം ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടിട്ട് ദിവസം അഞ്ചായി. ജോബിൻ നടത്തുന്ന ഹോസ്റ്റലിൽ ഒരു വണ്ടി എക്സൈസ് ഉദ്യോഗസ്ഥരെത്തി റെയിഡ് നാടകവും നടത്തി മടങ്ങിയതല്ലാതെ ഒന്നും സംഭവിച്ചില്ല. റെയിഞ്ച് ഉദ്യോഗസ്ഥരെ മുതൽ ജോയിന്റ് കമ്മീഷണറെ വരെ ഫോൺവിളിക്കുമ്പോൾ ഒറേ മറുപടിയാണ്. ഞങ്ങൾ ജോബിന്റെ പിന്നാലെയുണ്ട്.

കഞ്ചാവിന്റെ കാലം ഏതാണ്ട് കഴിഞ്ഞു. എംഡിഎംഎയും എൽഎസ്ഡി സ്റ്റാംപും ബ്രൗൺ ഷുഗറുമാണ് വ്യാപകമായി ഉപയോഗിക്കുന്നത്. മയക്കുമരുന്ന് കച്ചവടക്കാ‍ർ തമ്മിലുള്ള പ്രശ്നങ്ങളുടെ പുറത്തോ മറ്റോ ഒറ്റുണ്ടായാൽ പോയി പിടികൂടുന്ന സംഭവങ്ങളാണ് മിക്കയിടത്തും നടക്കുന്നത്. രാസ ലഹരി വിൽപനക്കാരെ പിടികൂടിയാൽ തന്നെ അവരോട് സാധനം വാങ്ങുന്നവരെ കണ്ടെത്തി ആ ചങ്ങല തകർക്കാൻ ശ്രമങ്ങൾ ഉണ്ടാകാറില്ല. അതിലും പ്രധാന പ്രശ്നമാണ് രാസലഹരി എത്തിക്കുന്ന ഇതര സംസ്ഥാനത്തുള്ള റാക്കറ്റിലേക്ക് അന്വേഷണം നീങ്ങുന്നില്ല. കേന്ദ്ര സംസ്ഥാന ഏജൻസികൾ തമ്മിലുള്ള ഏകോപനം ഇല്ലാത്തതാണ് ഇവിടെ തിരിച്ചടിയാവുന്നത്. 

വീട്ടമ്മമാരെ വരെ ഇറക്കിയാണ് ഇപ്പോൾ സംസ്ഥാനത്തെ ലഹരി വിൽപന. ഓട്ടോഡ്രൈവർമാരായും ജ്യൂസ് വിൽപനക്കാരനായും ഓൺലൈൻ ഡെലിവറി ബോയ് ആയും എത് വേഷത്തിലും ലഹരി കച്ചവ‌ടക്കാ‍ർ എവിടെയും കടന്നുവരും. പലപ്പോഴും സഹപാഠികളാണ് സ്കൂൾ കോളേജ് വിദ്യാർത്ഥികളെ ചതിക്കെണിയിലാക്കുന്നെഞെട്ടിക്കുന്ന വെളിപ്പെടുത്തൽ റോവിംഗ് റിപ്പോർട്ടറിലുണ്ടായി.

ഇൻസ്റ്റഗ്രാമും വാട്സാപ്പ്ഗ്രൂപ്പുമടക്കം ഓൺലൈൻ ലോകത്ത് മയക്കുമരുന്ന് ശ്യംഘല വ്യാപകമാണ്. കൊച്ചിയിൽ റെന്റഡ് ഫ്ലാറ്റുകളിലും ഹോട്ടൽ മുറികളിലുമാണ് ലഹരിപ്പാർട്ടികൾ. മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണ് ആഴ്ചകൾ നീണ്ട നർക്കോട്ടിക്സ് ഈസ് എ ഡേട്ടി ബിസിനസ് എന്ന അന്വേഷണത്തിലൂടെ ഞങ്ങൾക്ക് തുറന്നുകാട്ടാനായത്. പൊതുസമൂഹം അതിനോട് പ്രതികരിച്ച രീതി തന്നെ എത്ര ഭയത്തോടെയാണ് ഇതിനെ നാട് കാണുന്നത് എന്നതിന്റെ സാക്ഷ്യമാണ്. രാസലഹരിയുടെ വേരറുക്കാൻ സർക്കാർ അടിയന്തിരമായി ചെയ്യേണ്ട ചില കാര്യങ്ങൾ റോവിംഗ് റിപ്പോർട്ടർ ചൂണ്ടിക്കാട്ടുകയാണ്.

1. അതിശക്തമായ സൈബർ സംഘം എക്സൈസിൽ ഉടൻ രൂപീകരിക്കണം. ലൈവ് ലൊക്കേഷൻ എടുക്കാൻ പോലും പൊലീസിന് അപേക്ഷകൊടുത്ത് മണിക്കൂറുകൾ കാത്തിരിക്കേണ്ട ദുരവസ്ഥ മാറ്റണം. ഇൻസ്റ്റഗ്രാമും വാട്സാപ്പുമൊക്കെയാണ് ലഹരി വിൽക്കാൻ ഈ മാഫിയ ഉപയോഗിക്കുന്നത്. സോഷ്യൽമീഡിയയിൽ നിരീക്ഷണം ശക്തമാക്കണം.

2. അതിശക്തമായ ലഹരി മാഫിയയെ നേരിടാനുള്ളത് ആകെ 5,000 എക്സൈസ് ഉദ്യോഗസ്ഥരാണ്. ഈ അവസ്ഥമാറണം. അന്തർ സംസ്ഥാന ചെക്ക് പോസ്റ്റുകളിൽ സ്കാനറുകൾവേണം.

3 രാസലഹരി കേരളത്തൽ ഉത്പാദിപ്പിക്കുന്നില്ല. ഇവ അന്തർസംസ്ഥാനങ്ങളിൽ നിന്നും കടൽവഴിയുമാണ് എത്തുന്നത്. ഇവരുടെ വേരറുക്കാൻ കേന്ദ്ര, ഇതര സംസ്ഥാന ഏജനൻസിളുമായി ഏകോപനത്തിന് സ്ഥിരം സംവിധാനം വേണം.

രാസലഹരിയുടെ കെണിയിൽപെട്ട് ഒരു അനുജൻ മരിച്ചു. രണ്ടാമത്തെയാളും അതേ പാതയിൽ ലഹരിക്കടിമയായെന്നും അവനെയെങ്കിലും രക്ഷിച്ചുതരുമോ എന്ന തലശ്ശേരി സ്വദേശി ഫൈറൂസയുടെ ചോദ്യംമാണ് റോവിംഗ് റിപ്പോർട്ടർ യാത്രയവസാനിപ്പിക്കുമ്പോൾ പൊതു സമൂഹത്തിന് മുന്നിൽ വയ്ക്കാനുള്ളത്. മകൻ്റെ പ്രായത്തിലുള്ള ഒട്ടനവധി കൗമാരക്കാർ ഇപ്പോഴും രാസലഹരിയുടെ കെണിയിലാണെന്ന് ആ മാതാവ് കണ്ണീരോടെ പറയുന്നു. 

PREV
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം