മദ്യവില കൂട്ടേണ്ടി വരും : എക്സൈസ് മന്ത്രി

Published : May 14, 2022, 12:33 PM ISTUpdated : May 14, 2022, 12:35 PM IST
മദ്യവില കൂട്ടേണ്ടി വരും : എക്സൈസ് മന്ത്രി

Synopsis

വില കൂട്ടാതെ പിടിച്ചുനിൽക്കാനാകാത്ത സാഹചര്യം; നയപരമായ തീരുമാനം എടുത്തിട്ടില്ലെന്നും മന്ത്രി

തിരുവനന്തപുരം: മദ്യവില കൂട്ടേണ്ടി വരുമെന്നത് വസ്തുതയാണെന്ന് എക്സൈസ് മന്ത്രി എം.വി.ഗോവിന്ദൻ. എന്നാൽ ഇക്കാര്യത്തിൽ നയപരമായ തീരുമാനം എടുത്തിട്ടില്ല. സർക്കാർ ഡിസ്റ്റിലറികളുടെ പ്രവർത്തനത്തെ പോലും സ്പിരിറ്റ് വില വർധന ബാധിച്ചിട്ടുണ്ട് എന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. കേരളത്തിൽ സ്പിരിറ്റ് ഉൽപാദിപ്പിക്കുന്നില്ല. നമുക്ക് ആവശ്യമായ മദ്യത്തിന്റെ വളരെ കുറച്ചു മാത്രമാണ് ആഭ്യന്തരമായി ഉൽപാദിപ്പിക്കുന്നതെന്നും ബെവറേജസ് കോർപ്പറേഷൻ തന്നെ നഷ്ടത്തിലാണെന്നും എക്സൈസ് മന്ത്രി പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം