'ലഹരി വേണ്ട ഭായ്'; അതിഥി തൊഴിലാളികളെ ചേർത്ത് പിടിക്കും, തടസ്സം ഭാഷ, വോളണ്ടിയർമാരെ കണ്ടെത്തുമെന്ന് മന്ത്രി

Published : Apr 13, 2025, 11:40 AM IST
'ലഹരി വേണ്ട ഭായ്'; അതിഥി തൊഴിലാളികളെ ചേർത്ത് പിടിക്കും, തടസ്സം ഭാഷ, വോളണ്ടിയർമാരെ കണ്ടെത്തുമെന്ന് മന്ത്രി

Synopsis

അതിഥി തൊഴിലാളികള്‍ക്കിടയിലെ ലഹരിവിരുദ്ധ പ്രചാരണത്തിന് പ്രധാന തടസ്സം ഭാഷയാണ്. അതിനാൽ അവരുടെ തന്നെ ഭാഷകളില്‍ പ്രചാരണം ശക്തമാക്കാൻ നടപടി സ്വീകരിക്കും. 

കൊച്ചി: ലഹരിക്കെണിയിൽ പെട്ടുപോകുന്ന അതിഥി തൊഴിലാളികളെക്കുറിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസിന്‍റെ വാർത്താ പരമ്പരയെ അഭിനന്ദിച്ച് മന്ത്രി എം.ബി. രാജേഷ്. പരമ്പയില്‍ ചൂണ്ടിക്കാണിച്ച വിഷയങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തിലെടുക്കുമെന്നും അതിഥി തൊഴിലാളികള്‍ക്കിടയില്‍ നിന്ന് തന്നെ വോളന്‍റിയര്‍മാരെ കണ്ടെത്തി ലഹരി
വിരുദ്ധ പ്രചാരണം ശക്തമാക്കുമെന്നും എം.ബി. രാജേഷ് പറഞ്ഞു. അതിഥി തൊഴിലാളികള്‍ക്കിടയിലെ ലഹരിവിരുദ്ധ പ്രചാരണത്തിന് പ്രധാന തടസ്സം ഭാഷയാണ്. അതിനാൽ അവരുടെ തന്നെ ഭാഷകളില്‍ പ്രചാരണം ശക്തമാക്കാൻ നടപടി സ്വീകരിക്കും. 

അതിഥി തൊഴിലാളികള്‍ക്കിടയില്‍ നിന്ന് തന്നെ ഇതിനായി വോളണ്ടിയര്‍മാരെ കണ്ടെത്തും. അതിഥി തൊഴിലാളികളെ കേന്ദ്രീകരിച്ചുള്ള റാക്കറ്റിനെതിരെ പൊലീസുമൊത്ത് ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി എംബി രാജേഷ് വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിന്‍റെ 'ലഹരി വേണ്ട ഭായ്' പരമ്പരയെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പ്രശംസിച്ചു. ലഹരിക്കെണിയിൽ പെട്ടുപോകുന്ന അതിഥി തൊഴിലാളികൾക്ക് കൈത്താങ്ങാവേണ്ടത് സംസ്ഥാന സർക്കാരിന്‍റെ കൂടി ഉത്തരവാദിത്തമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സർക്കാരിന്റെ വിമുക്തി പദ്ധതിയിലേക്കടക്കം ഇതര സ്ഥാനക്കാരെയും ചേർത്ത്, അവരെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാനുളള ശ്രമങ്ങൾ ഉണ്ടാകണമെന്നും സതീശൻ പറഞ്ഞു.

അതിഥി തൊഴിലാളികളെ ലഹരി കെണിയിലേക്ക് വിട്ടുകൊടുക്കാതെ ചേർത്തുപിടിക്കാൻ മുൻവിധികളില്ലാത്ത സമീപനമാണ് ആവശ്യം.  ലഹരി വേട്ടകളും നിയമനടപടികളും ശക്തമാക്കുമ്പോഴും, പുനരധിവാസം കൂടെ ഉറപ്പാക്കേണ്ടതുണ്ട്. ഇതിന് സംസ്ഥാന സർക്കാരിന്‍റെ കാര്യക്ഷമമായ ഇടപെടലും അനിവാര്യമാണ്. കേരള പോലീസിന്റെ ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂർ, എക്സൈസ് വകുപ്പിന്റെ ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ് എന്നിങ്ങനെ മലയാളികളും ഇതരസംസ്ഥാനക്കാരുമെന്നില്ലാതെ ലഹരി വിരുദ്ധ നടപടികൾ ശക്തമാണ് പെരുമ്പാവൂരിലെന്ന് പെരുമ്പാവൂർ എഎസ്പി  ശക്തി സിംങ് ആര്യ ഐപിഎസ് പറഞ്ഞു. പെരുമ്പാവൂരിൽ ലഹരി കേസിൽ പിടിയിലാവുന്നത് ഏറെയും ഇതര സംസ്ഥാനക്കാരാണ്.

സൈസിന്‍റെ മുക്തിയും സർക്കാർ ആശുപത്രികളിലെ സംവിധാനങ്ങളും പരിമിതികൾ കൊണ്ട് വീർപ്പ് മുട്ടുകയാണ്. ഭാഷയിലെ വൈവിധ്യവും സാമ്പത്തികാവസ്ഥയും ചികിത്സയ്ക്കും പുനരധിവാസത്തിനും തടസമാകാത്തൊരു സംവിധാനമാണാവശ്യം. ശക്തമായ നിയമനടപടികൾ കൊണ്ട് മാത്രം പരിഹരിക്കാവുന്ന ഒന്നല്ല ലഹരിയൊരുക്കുന്ന കെണി.  സാമൂഹികമായൊരു മാറ്റം അനിവാര്യമാണതിന്. മെഡിക്കൽ ക്യാമ്പുകൾ, വിനോദോപാധികൾ, മുൻവിധികളില്ലാത്ത സമീപനം, ഇതെല്ലാം ഉൾചേരണം. 

Read More : എം എം ലോറൻസിന്റെ മൃതദേഹം പഠനത്തിന് വിട്ടു നൽകിയ സംഭവം: പെൺമക്കൾ സമർപ്പിച്ച റിവ്യൂ ഹർജി ഹൈക്കോടതി തള്ളി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രിയുടെയും പോറ്റിയുടെയും ഫോട്ടോ വക്രീകരിച്ച് പ്രചരിപ്പിച്ച കേസ്: കോൺ​ഗ്രസ് നേതാവ് എൻ സുബ്രഹ്മണ്യൻ കസ്റ്റഡിയിൽ
ആർക്കും ഭൂരിപക്ഷമില്ല, തിരുവനന്തപുരത്ത് 13 പഞ്ചായത്തുകളിൽ ഭരണമുറപ്പിക്കാൻ ഇഞ്ചോടിഞ്ച് പോരാട്ടം, വിമതരും സ്വതന്ത്രരും ചെറുപാർട്ടികളും നിർണായകം