ലഹരിമരുന്ന് വിതരണം; എല്ലാത്തരം ഓണ്‍ലൈന്‍ വിതരണ സേവനങ്ങളും നിരീക്ഷണത്തിലെന്ന് എക്സൈസ് മന്ത്രി

By Web TeamFirst Published Jul 2, 2019, 10:33 AM IST
Highlights

ഓണ്‍ലൈന്‍ വഴി ഭക്ഷ്യവിതരണം നടത്തുന്ന സ്ഥാപനങ്ങളെയും അവിടങ്ങളില്‍ നിന്ന് ഭക്ഷണവുമായി ഉപഭോക്താക്കളിലേക്ക് എത്തുന്നവരെയും നിരീക്ഷിക്കുന്നുണ്ട്. ഇവരുടെ മൊബൈല്‍ നമ്പര്‍ അടക്കം നിരീക്ഷണവിധേയമാണ്. 

തിരുവനന്തപുരം: ഓൺലൈൻ ഭക്ഷ്യ വിതരണ ശൃംഖലയിലൂടെ സംസ്ഥാനത്ത് ലഹരി മരുന്ന് വിതരണം ചെയ്യുന്നുണ്ടോ എന്നകാര്യം സർക്കാർ പരിശോധിക്കുമെന്ന് എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞു. എല്ലാത്തരം ഓണ്‍ലൈന്‍ സേവനങ്ങളെയും രഹസ്യമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഓണ്‍ലൈന്‍ വഴി ഭക്ഷ്യവിതരണം നടത്തുന്ന സ്ഥാപനങ്ങളെയും അവിടങ്ങളില്‍ നിന്ന് ഭക്ഷണവുമായി ഉപഭോക്താക്കളിലേക്ക് എത്തുന്നവരെയും നിരീക്ഷിക്കുന്നുണ്ട്. ഇവരുടെ മൊബൈല്‍ നമ്പര്‍ അടക്കം നിരീക്ഷണവിധേയമാണ്. എക്സൈസിന്‍റെ ടോള്‍ ഫ്രീ നമ്പര്‍ എല്ലായിടത്തും പ്രദര്‍ശിപ്പിക്കും. 

അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന ബസുകളിലും അവരുടെ ബുക്കിങ് സ്ഥാപനങ്ങളിലും പൊലീസിന്‍റെ സഹകരണത്തോടെ പരിശോധന നടത്തും. ട്രാവല്‍ ഏജന്‍സികളെയും നിരീക്ഷിക്കുമെന്നും മന്ത്രി ടി പി രാമകൃഷ്ണന്‍ അറിയിച്ചു. 

click me!