
തിരുവനന്തപുരം: ഞാന്‍ വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന ആളാണെങ്കില്‍ ആഭ്യന്തരമന്ത്രിയെ കൊണ്ട് അന്വേഷിപ്പിച്ച് സത്യം പുറത്തുകൊണ്ടുവരണമെന്ന് കുമ്മനം രാജശേഖരന്‍. മാറാടടക്കമുള്ളയിടങ്ങളില്‍ വളരെ ഉത്തരവാദത്തോടെ ഇരുന്ന് സംസാരിച്ച് പരിഹാരം ഉണ്ടാക്കാനാണ് താന്‍ ശ്രമിച്ചതെന്നും കുമ്മനം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ തെരഞ്ഞെടുപ്പ് പ്രത്യേക പരിപാടിയായ വാള്‍ പോസ്റ്റിലാണ് കുമ്മനത്തിന്‍റെ പ്രതികരണം.
വട്ടിയൂര്‍ക്കാവില്‍ എല്ലാവരും കഴിവുള്ള സ്ഥാനാര്‍ത്ഥിയാണ്. കേന്ദ്ര കമ്മിറ്റി അതില്‍ ഒരാളെ തെരഞ്ഞെടുത്തു എന്ന് മാത്രമാണ്. പ്രശാന്ത് വളര്‍ന്നു വരുന്നത് കടകംപള്ളിക്ക് ഭീഷണിയാണെന്ന് ഞാന്‍ പറഞ്ഞത് എന്‍റെ രാഷ്ട്രീയ നിരീക്ഷണമാണെന്നും ഇന്നത്തെ രാത്രി എല്‍ഡിഎഫിന്‍റെയും യുഡിഎഫിന്‍റെയുമാണ് നാളത്ത പ്രഭാതം ബിജെപിയുടേതാണെന്നും കുമ്മനം പറഞ്ഞു.
അഭിമുഖത്തിന്‍റെ വീഡിയോ കാണാം
"
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam