
കാസർകോട്: പ്രവാസി അബൂബക്കർ സിദീഖിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ സംഭവത്തിൽ നാല് പേർ കൂടി വിദേശത്തേക്ക് കടന്നു. ക്വട്ടേഷൻ സംഘത്തിലെ അംഗങ്ങളായ നാല് പേരാണ് വിദേശത്തേക്ക് കടന്നത്. ഇതോടെ കേസിൽ ഇതുവരെ വിദേശത്തേക്ക് പോയവരുടെ എണ്ണം ആറായി. ഷുഹൈബ്, അസ്ഫാന്‍, അസര്‍ അലി, അമ്രാസ് എന്നിവരാണ് യു എ ഇയിലേക്ക് കടന്നത്. നേരത്തെ റയീസ്, ഷാഫി എന്നിവർ യു എ ഇ യിലേക്ക് കടന്നിരുന്നു. കൊലപാതകം നടന്നിട്ട് 18 ദിവസം കഴിഞ്ഞെങ്കിലും ക്വട്ടേഷൻ സംഘത്തിലെ ഒരാളെപ്പോലും പിടിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
ജൂൺ 27 ഞായറാഴ്ചയാണ് മുഗു സ്വദേശിയായ പ്രവാസി, അബൂബക്കർ സിദ്ദീഖ് കൊല്ലപ്പെട്ടത്. പൈവളിഗയിലെ ആളൊഴിഞ്ഞ വീട്ടിൽ തലകീഴായി കെട്ടിതൂക്കി ക്രൂരമായി മർദ്ദിച്ചായിരുന്നു കൊലപാതകം. ഇതുമായി ബന്ധപ്പെട്ട് അഞ്ച് പേരാണ് അറസ്റ്റിലായത്. ക്വട്ടേഷൻ നൽകിയവരും പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചവരുമാണ് പിടിയിലായത്. എന്നാൽ ക്വട്ടേഷന്‍ ഏറ്റെടുത്ത് സിദീഖിനെ മര്‍ദ്ദിച്ച് കൊന്നവരെ പിടികൂടാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല.
ഇവരെ കണ്ടെത്താൻ വ്യാപക പരിശോധന നടത്തിയെന്ന് പറയുന്ന പൊലീസ് ലുക്കൗട്ട് നോട്ടീസ് വരെ ഇറക്കിയിരുന്നു. മഹാരാഷ്ട്ര, കർണാടക, ഗോവ, തമിഴ്നാട് എന്നിവിടങ്ങളിൽ പൊലീസ് പരിശോധനയുണ്ടെന്നാണ് വിശദീകരണം. ഇതിനിടയിലാണ് ക്വട്ടേഷൻ സംഘത്തിലെ ആറ് പേർ രാജ്യം വിട്ടത്. ആറ് പേരും യുഎഇയിലേക്കാണ് കടന്നത്. ക്വട്ടേഷൻ നൽകിയവരും ഏറ്റെടുത്തവരും പ്രതികളെ സഹായിച്ചവരും അടക്കം 15 പേരാണ് പ്രതികളെന്ന് പൊലീസ് വ്യക്തമാക്കുന്നു.
ഓടുന്ന കാറിൽ 15കാരിയെ കൂട്ട ബലാത്സംഗം ചെയ്തു
ഓടുന്ന കാറില്‍ പതിനഞ്ച് കാരി കൂട്ട ബലാത്സംഗത്തിനിരയായ (Gang Rape) സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. രാജ്യതലസ്ഥാനത്താണ് നടുക്കുന്ന സംഭവം നടന്നത്. കൃത്യത്തിന്‍റെ ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈല്‍ ഫോണില്‍ പര്‍ത്തുകയും ചെയ്തു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അയല്‍വാസികളായ മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ആറിനാണ് സംഭവം നടന്നത്. പെണ്‍കുട്ടിയെ ചികിത്സിച്ച ആശുപത്രി അധികൃതര്‍ രണ്ട് ദിവസത്തിന് ശേഷം പൊലീസിന് വിവരം നല്‍കിയതോടെയാണ് ഞെട്ടിക്കുന്ന സംഭവം പുറംലോകമറിയുന്നത്. സുഹൃത്തിന്‍റെ വീട്ടില്‍ നിന്ന് മടങ്ങും വഴി വസന്ത് വിഹാറില്‍ വച്ച് പ്രതികള്‍ ബലമായി കാറില്‍ കയറ്റുകയായിരുന്നുവെന്നാണ് പത്താം ക്ലാസുകാരിയായ പെണ്‍കുട്ടിയുടെ മൊഴി. മൊഹിപാൽ പൂരിലെത്തി മദ്യപിച്ച ശേഷം ഇവർ പെൺകുട്ടിയുമായി ദില്ലിയിലൂടെ കാറിൽ സഞ്ചരിച്ചു. ദില്ലിയിലെ നിരത്തുകളിലൂടെ സഞ്ചരിക്കുന്നതിനിടെ കാറിൽ വച്ച് രണ്ട് പേർ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. പിന്നീട് ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് വീണ്ടും ബലാത്സംഗത്തിനിരയാക്കി ഉപേക്ഷിച്ചു എന്നും പെണ്‍കുട്ടി പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam