
പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്കായി വിഭാവനം ചെയ്ത നിലയ്ക്കൽ കുടിവെള്ള പദ്ധതിയുടെ നിർമ്മാണം നിലച്ചു. സമയബന്ധിതമായി പണി പൂർത്തീകരിക്കാത്തതിനാൽ കരാറുകാരെ ജലസേചന വകുപ്പ് ഒഴിവാക്കി. ഇതോടെ വരാനിരിക്കുന്ന തീർത്ഥാടന കാലത്തും ശബരിമലയിലെ കുടിവെള്ള വിതരണം പ്രതിസന്ധിയിലാകും. പല തവണ നീട്ടി നീട്ടി ഒടുവിൽ ഈ മാസം കമ്മീഷൻ ചെയ്യാൻ ഉദ്ദേശിച്ച പദ്ധതിയാണ് എങ്ങും എത്താതെ പാതിവഴിയിൽ ഉപേക്ഷിക്കപ്പെടുന്നത്. 56 കോടി രൂപ എസ്റ്റിമേറ്റിട്ട കുടിവെള്ള വിതരണ പദ്ധതിയുടെ കരാർ ഏറ്റെടുത്തത് തമിഴ്നാട് ആസ്ഥാനമായ അണ്ണാ ഇൻഫ്രാസ്ട്രക്ച്ചർ കമ്പനിയായിരുന്നു.
പല തവണ നീട്ടി നീട്ടി ഒടുവിൽ ഈ മാസം കമ്മീഷൻ ചെയ്യാൻ ഉദ്ദേശിച്ച പദ്ധതിയാണ് എങ്ങും എത്താതെ പാതിവഴിയിൽ ഉപേക്ഷിക്കപ്പെടുന്നത്. 2016 ൽ തുടങ്ങിയ പദ്ധതി യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. 56 കോടി രൂപ എസ്റ്റിമേറ്റിട്ട കുടിവെള്ള വിതരണ പദ്ധതിയുടെ കരാർ ഏറ്റെടുത്തത് തമിഴ് നാട് ആസ്ഥാനമായ അണ്ണാ ഇൻഫ്രാസ്ട്രച്ചർ കന്പനിയിയായിരുന്നു. നബാർഡ് വഴിയാണ് കരാർ തുക നൽകിയിരുന്നത്. സീതത്തോട്ടിൽ സ്ഥാപിച്ചിരിക്കുന്ന ശുദ്ധീകരണ പ്ലാന്റിൽ നിന്ന് നിലയ്ക്കലിലേക്ക് 26 കിലോ മീറ്റർ ദൂരത്തിലാണ് പൈപ്പ് സ്ഥാപിക്കേണ്ടത്.
പക്ഷേ തുടങ്ങിവച്ച ഒരു പണിയും പകുതിയിൽ കൂടുതൽ എത്തിയില്ല. 11 കിലോമീറ്റർ മാത്രമാണ് ഇരുമ്പ് പൈപ്പ് സ്ഥാപിച്ചത്. കമ്പനി പണി പൂർത്തീകരിക്കുന്നതിൽ അലംഭാവം വരുത്തിയത് കൊണ്ടാണ് കരാർ റദ്ദാക്കിയതെന്നാണ് ജലസേചന വകുപ്പിന്റെ വിശദീകരണം. എന്നാൽ പൈപ്പ് ഇടുന്ന ഭാഗത്ത് പാറ പൊട്ടിക്കുന്നതിൽ വന്ന കാലതാമസവും കൊവിഡുമാണ് പദ്ധതി പൂർത്തായാകാൻ വൈകിയതെന്നാണ് കരാറുകാരൻ പറയുന്നത്. 22 കോടിയോളം രൂപ കിട്ടാനുണ്ടെന്നും അണ്ണാ ഇൻഫ്രാസ്ട്രച്ചർ കമ്പനി പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam