പ്രതീക്ഷിച്ച വിജയം ഉണ്ടായില്ല; കേരളത്തിലെ തന്റെ ദൗത്യം പൂർത്തിയായിട്ടില്ല, ബിജെപിയെ ഭരണത്തിൽ എത്തിക്കമെന്ന് രാജീവ് ചന്ദ്രശേഖർ

Published : May 05, 2026, 01:19 PM IST
inyerview with rajeev chandrasekhar

Synopsis

തിരുവനന്തപുരത്തെ നാല് മണ്ഡലം കിട്ടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. നേമം ജയിക്കും എന്ന് ആത്മവിശ്വാസം ഉണ്ടായിരുന്നു. പൂട്ടും താക്കോലും ഇല്ല എന്ന് ജനം തെളിയിച്ചു.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിൽ കണ്ടത് സിപിഎം വിരുദ്ധ കൊടുങ്കാറ്റെന്ന് രാജീവ് ചന്ദ്രശേഖർ. പ്രതീക്ഷിച്ച വിജയം ബിജെപിക്ക് ഉണ്ടായില്ല. 10-12 സീറ്റാണ് പ്രതീക്ഷിച്ചതെന്നും രാജീവ് ചന്ദ്രശേഖർ ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. സിപിഎം വിരുദ്ധ വോട്ടിന്റെ ഗുണം കിട്ടിയത് യുഡിഎഫിനാണ്. തിരുവനന്തപുരത്തെ നാല് മണ്ഡലം കിട്ടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. നേമം ജയിക്കും എന്ന് ആത്മവിശ്വാസം ഉണ്ടായിരുന്നു. പൂട്ടും താക്കോലും ഇല്ല എന്ന് ജനം തെളിയിച്ചു. കേരളത്തിലെ തന്റെ ടാസ്ക് പൂർത്തിയായിട്ടില്ല, ദൗത്യം പൂർത്തിയായിട്ടില്ല, ബിജെപിയെ ഭരണത്തിൽ എത്തിക്കണം. അത് നടക്കുമെന്നാണ് വിശ്വാസമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പാലക്കാടും മഞ്ചേശ്വരത്തും എങ്ങനെയാണ് യുഡിഎഫ് ജയിച്ചത്. സിപിഎമ്മിന്റെ അഹങ്കാരം യുഡിഎഫും തുടർന്നാൽ അവരും പൊളിയും. വേണ്ടാത്ത കാര്യങ്ങൾ പറയരുത്. എൻഡിഎ വോട്ട് ശതമാനം കൂടാത്തത് പരിശോധിക്കണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. 

പരീക്ഷണങ്ങൾ തുടരും, മുന്നണി ആയി മാത്രമേ അധികാരത്തിൽ വരാൻ കഴിയൂ. വരും ദിവസങ്ങളിൽ വിലയിരുത്തും. ട്വന്റി 20 മത്സരിച്ച സീറ്റുകളിൽ 38000 വോട്ട് കൂടിയിട്ടുണ്ട്. ബിഡിജെഎസ് മത്സരിച്ച സീറ്റുകളിലും വോട്ട് കൂടി. 2021ലേക്കാൾ ട്വന്റി 20 പരീക്ഷണം ഇത്തവണ പരാജയമല്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സ്ഥാനാർഥികളെ കെട്ടി ഇറക്കിയാൽ ജയ സാധ്യത കുറവാണ് എന്നാണ് പാഠം. അവസരവാദ മുന്നണി അല്ല എൻഡിഎ. മുന്നണി പരീക്ഷണം തുടരും. കൂടുതൽ പാർട്ടികളും നേതാക്കളും വരും. ക്രിസ്ത്യൻ സമുദായം വോട്ട് ചെയ്തില്ല എന്ന പ്രചരണം പ്രൊപ്പഗണ്ടയാണ്. എഫ്സിആർഎ പ്രചരണം കോൺഗ്രസിന് ഗുണം ചെയ്തിട്ടുണ്ട്. എഫ്സിആർഎ ബിജെപിയെ പ്രതിരോധതിലാക്കി, ഡാമേജ് ഉണ്ടായി. നേതൃത്വത്തെ അറിയിച്ചിരുന്നു. ഞങ്ങൾക്ക് വിശദീകരിക്കാൻ കഴിഞ്ഞില്ല. കോൺഗ്രസ്‌ അത് അവസരമായി കണ്ടു. ന്യൂനപക്ഷ ഏകീകരണം യുഡിഎഫിന് അനുകൂലമായി ഉണ്ടായി. എഫ്സിആർഎ ഇല്ലെങ്കിൽ തിരുവല്ലയും പാലയുമെല്ലാം ജയിക്കുമായിരുന്നു. എഫ്സിആർഎ, ഡീൽ ആരോപണങ്ങൾ ബിജെപിയെ ബാധിച്ചു. സിപിഎം രാഷ്ട്രീയം അവസാനിച്ചു. ഇന്ത്യ മുന്നണി എൻഡിഎ പോരാട്ടം ആയിരിക്കും ഇനി കേരളത്തിലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മലയാളത്തിലും കന്നഡയിലും കുറിപ്പുമായി കെ സുരേന്ദ്രൻ; 'തെരഞ്ഞെടുപ്പിൽ വീണ്ടും തോറ്റു, തോറ്റതിനു ന്യായീകരണങ്ങളില്ല'
'ആദ്യപരി​ഗണന സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിനാകണം, ഭരണം കിട്ടിയ യുഡിഎഫ് ജനങ്ങളെ മനസ്സിലാക്കണം': എ കെ ആന്റണി