ചെന്നൈയിൽ അതിതീവ്ര മേഖലകൾ അടയ്ക്കണമെന്ന് വിദഗ്ധസമിതി, 56 സെക്രട്ടറിയേറ്റ് ജീവനക്കാർക്ക് കൂടി കൊവിഡ്

By Web TeamFirst Published Jun 15, 2020, 1:28 PM IST
Highlights

സ്ഥിതി കൂടുതല്‍ ഗുരുതരമായ റോയപുരം, കോടമ്പക്കം, തേനംപെട്ട്, അണ്ണാനഗർ ഉൾപ്പടെ ആറ് മേഖലകളിൽ സമ്പൂർണ ലോക്ക് ഡൗൺ നടപ്പാക്കണമെന്നാണ്  ശുപാർശ.

ചെന്നൈ: കൊവിഡ് വൈറസ് അതിതീവ്രമായി ബാധിച്ച പശ്ചാത്തലത്തില്‍ തമിഴ്നനാട്ടിൽ ചെന്നൈ അടക്കമുള്ള അതിതീവ്ര മേഖലകൾ അടച്ചിടണമെന്ന് വിദഗ്ധ സമിതി. റോയപുരം, കോടമ്പക്കം, തേനംപെട്ട്, അണ്ണാനഗർ ഉൾപ്പടെ ആറ് മേഖലകളിൽ സമ്പൂർണ ലോക്ക് ഡൗൺ നടപ്പാക്കണമെന്നാണ്  ശുപാർശ.

അതേ സമയം സ്ഥിതിഗതികള്‍ വിലയിരുത്താൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി വിളിച്ച ഉന്നതതല യോഗം പുരോഗമിക്കുകയാണ്. ആരോഗ്യ പ്രവര്‍ത്തകരും ഡോക്ടര്‍മാരുടെ സംഘടനാ പ്രതിനിധികളും എല്ലാം യോഗം ചേര്‍ന്ന ശേഷമാണ് സ്ഥിതി വിലയിരുത്തുന്നത്. 

ഡ്രൈവര്‍ക്ക് കൊവിഡ്, കണ്ണൂരില്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ 40 ജീവനക്കാർ ക്വാറന്‍റീനിൽ

അതേ സമയം തമിഴ്നാട് സെക്രട്ടറിയേറ്റിൽ 56 ജീവനക്കാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇവിടെ കൊവിഡ് സ്ഥിരീകരിച്ചവർ 127 ആയി ഉയര്‍ന്നു. സെക്രട്ടറിയേറ്റിലെ പ്രസ് റൂം അടച്ചു. തമിഴ്നാട്ടിലെ 44000 ത്തിലധികം കൊവിഡ് ബാധിതരിൽ 32000 ത്തോളം പേർ ചെന്നൈയിലാണ്. കൊവിഡ് പടരുന്ന പശ്ചാത്തലത്തിൽ ചെന്നൈയിൽ നിന്ന് മറ്റ് ജില്ലകളിലേക്ക് ഇ പാസുകൾ നൽകുന്നത് നിർത്തിവച്ചിരിക്കുകയാണ്.

കൊവിഡ് നിരക്ക് ഉയരുന്നു: തമിഴ്നാട് സമ്പൂര്‍ണ്ണ ലോക്ക് ഡൗണിലേക്കോ ? തീരുമാനം ഇന്ന്

 

 

 

click me!