കിഫ്ബി സർക്കാരിന് വൻബാധ്യതയെന്ന് വിദ​ഗ്ധ സമിതി; കിഫ്ബി വഴിയുള്ള കടമെടുപ്പ് അവസാനിപ്പിക്കും; റിപ്പോർട്ട് ഇന്ന് നിയമസഭയിൽ

Published : Oct 15, 2026, 07:51 AM IST
kifb

Synopsis

ധനവകുപ്പിന് കീഴിൽ കൂടുതൽ നിയന്ത്രണങ്ങൾ കിഫ്ബിയിൽ കൊണ്ടുവരണമെന്നും ശുപാർശയുണ്ടെന്നാണ് വിവരം. കിഫ്ബി പൊളിച്ചെഴുത്തിനെ പ്രതിപക്ഷം എതിർക്കും.

തിരുവനന്തപുരം: കിഫ്ബി സർക്കാരിന് വൻബാധ്യതയെന്ന് വിദ​ഗ്ധസമിതി. കിഫ്ബി വഴിയുള്ള കടമെടുപ്പ് അവസാനിപ്പിക്കും. റിപ്പോർട്ട് ഇന്ന് നിയമസഭയിലെത്തും. തുടരുന്ന പദ്ധതികളിൽ സമ​ഗ്ര പരിശോധന നടത്തും. ജീവനക്കാരെ പുനർവിന്യസിപ്പിക്കാനും നീക്കം. ജീവനക്കാരുടെ എണ്ണം കൂടുതലാണ് എന്ന് സമിതി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. റിപ്പോർട്ട് മുഖ്യമന്ത്രി വിശദീകരിക്കും. കിഫ്ബിയിൽ സമഗ്രപൊളിച്ചെഴുത്ത് നിർദ്ദേശിക്കുന്ന വിദഗ്ധസമിതി റിപ്പോർട്ടാണ് ഇന്ന് നിയമസഭയിൽ എത്തുക. ഇന്നലെ മന്ത്രിസഭാ യോഗം അംഗീകരിച്ച റിപ്പോർട്ടാണ് മുഖ്യമന്ത്രി സഭയുടെ മേശപ്പുറത്ത് വയ്ക്കുക. വായ്പ എടുക്കുന്നതിലും വാരിക്കോരി പദ്ധതി നടപ്പാക്കുന്നതിലും നിയന്ത്രണങ്ങൾ സമിതി മുന്നോട്ട് വെച്ചതായി വിവരമുണ്ട്. ധനവകുപ്പിന് കീഴിൽ കൂടുതൽ നിയന്ത്രണങ്ങൾ കിഫ്ബിയിൽ കൊണ്ടുവരണമെന്നും ശുപാർശയുണ്ടെന്നാണ് വിവരം. കിഫ്ബി പൊളിച്ചെഴുത്തിനെ പ്രതിപക്ഷം എതിർക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വാഹനങ്ങളിലെ നിയമവിരുദ്ധ രൂപമാറ്റങ്ങൾ പോർട്ടലിൽ രേഖപ്പെടുത്തണം, ഇ-ഡീറ്റൈൽഡ് ആക്സിഡന്‍റ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യാൻ ഹൈക്കോടതി നിർദേശം
യുവാവിനെ കമ്പി വടി കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമം, ഒളിവിലായിരുന്ന ഒന്നാം പ്രതി പിടിയിൽ