പ്ലൈവുഡ് കമ്പനിയിൽ പൊട്ടിത്തെറി, ഒരാൾ മരിച്ചു; രണ്ടുപേരുടെ നില അതീവ ഗുരുതരം

Published : Oct 27, 2025, 07:49 PM IST
fire accident

Synopsis

കാസർകോട് അനന്തപുരത്ത് പ്ലൈവുഡ് കമ്പനിയിൽ പൊട്ടിത്തെറി. ബോയിലർ പൊട്ടിത്തെറിച്ചു ഫയർഫോഴ്സ് സ്ഥലത്തെത്തി മൂന്ന് പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്

കാസർകോട്: കാസർകോട് അനന്തപുരത്ത് പ്ലൈവുഡ് കമ്പനിയിൽ പൊട്ടിത്തെറി. ബോയിലർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു.  ഇതര സംസ്ഥാന തൊഴിലാളിയായ നജിറുൽ അലി (20) യാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നിലവില്‍ തീ ആണച്ചിട്ടുണ്ട്. ഉഗ്ര ശബ്ദത്തോടെയാണ് പൊട്ടിത്തെറി ഉണ്ടായത് എന്ന് നാട്ടുകാര്‍ പറയുന്നു. നാട്ടുകാരാണ് ആദ്യം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയത്. നിലവില്‍ കൂടുതൽ ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തിച്ചിട്ടുണ്ട്. പരിക്കേറ്റവരെ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അപകടത്തില്‍ സമീപത്തെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പൊട്ടിത്തെറിച്ച ബോയിലറിൻ്റെ ഭാഗങ്ങൾ രണ്ട് കിലോമീറ്ററിനപ്പുറത്തേക്ക് തെറിച്ചു. ഫാക്ടറിയിൽ നിന്ന് ഇപ്പോഴും പുക ഉയരുന്നുണ്ട്.

അപകടത്തിൽപ്പെട്ടത് ഒമ്പത് പേരാണെന്നാണ് പൊലീസ് പറയുന്നത്. ആറ് പേർ മംഗളൂരു ആശുപത്രിയിലും രണ്ട് പേർ കുമ്പളയിലും ചികിത്സയിലാണ്. കുമ്പള ആശുപത്രിയിൽ കൊണ്ടുപോയ ഒരു തൊഴിലാളിയുടെ മരണമാണ് സ്ഥിരീകരിച്ചത്. ഇയാളുടെ മൃതദേഹം ജനറൽ ആശുപത്രിയിലെക്ക് മാറ്റും. ഫാക്ടറിക്കകത്ത് ഇപ്പോഴും തീ ഉയരുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. ആരെങ്കിലും കുടുങ്ങികിടക്കുന്നുണ്ടോ എന്നറിയാൻ പരിശോധന തുടരുകയാണ്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ജയിൽ കോഴക്കേസ്; കൊടി സുനിയിൽ നിന്നും ഡിഐജി വിനോദ് കുമാര്‍ കൈക്കൂലി വാങ്ങി, ഗൂഗിള്‍ പേ വഴി പണം വാങ്ങിയതിന് തെളിവുകള്‍
'പോറ്റിയെ കേറ്റിയെ' പാട്ടിലെടുത്ത കേസിൽ കടുത്ത നടപടികൾ ഉടനില്ല; പ്രതി ചേർത്തവരെ നോട്ടീസ് നൽകി വിളിച്ചുവരുത്തും