പാലക്കാട് ദേശീയപാതയിൽ ചീറിപ്പാഞ്ഞ് തണ്ണിമത്തൻ പിക്കപ്പ് വാൻ, ഓടിച്ചിട്ട് പിടികൂടി പൊലീസ്, ഉള്ളിൽ നിറയെ സ്ഫോടക വസ്തുക്കൾ

Published : Feb 05, 2026, 05:10 AM IST
Forest National Highway

Synopsis

തണ്ണിമത്തൻ ലോഡിന് താഴെയാണ് സ്ഫോടക വസ്തുക്കളങ്ങിയ ബോക്സ് സൂക്ഷിച്ചത്. ഡിറ്റനേറ്ററുകളും ജലാറ്റിൻ സ്റ്റിറ്റുകളുമാണ് പിടികൂടിയത്. നൂറിലധികം പെട്ടികളാണ് കണ്ടെത്തിയത്.

പാലക്കാട്: പാലക്കാട് ദേശീയ പാതയിൽ വൻ സ്ഫോടക ശേഖരം പിടികൂടി. തണ്ണിമത്തനെന്ന വ്യാജേന പിക്കപ്പ് വാനിലാണ് സ്ഫോടകവസ്തുക്കൾ കൊണ്ടുവന്നത്. മെഡിക്കൽ കോളേജിന് സമീപം രാത്രി എട്ടരയോടെ പാലക്കാട് ടൗൺ സൗത്ത് പൊലീസാണ് പിടികൂടിയത്. നിർത്താതെ പോയ വാഹനത്തെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.

തണ്ണിമത്തൻ ലോഡിന് താഴെയാണ് സ്ഫോടക വസ്തുക്കളങ്ങിയ ബോക്സ് സൂക്ഷിച്ചത്. ഡിറ്റനേറ്ററുകളും ജലാറ്റിൻ സ്റ്റിറ്റുകളുമാണ് പിടികൂടിയത്. നൂറിലധികം പെട്ടികളാണ് കണ്ടെത്തിയത്. സ്ഫോടക വസ്തുക്കൾ തമിഴ്‌നാട് ധാരാപുരം തുപ്പൂരിൽ നിന്ന് കൊണ്ടുവന്നത് തണ്ണിമത്തൻ ചാക്കുകൾക്കിടയിൽ പെട്ടികൾക്കുള്ളിലാണ് ജലറ്റിൻ സ്റ്റിക്കുകളും ഫ്യൂസുകളും ഉണ്ടായിരുന്നത്. കരിങ്കൽ ക്വാറി ഉപയോഗത്തിന് ഉള്ളതാണെന്ന് പൊലീസ് സംശയിക്കുന്നു. തൃശ്ശൂരിലേക്ക് പോകുന്നതിനിടെയാണ് പിടിയിലായത്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സിപിഎം കോട്ടയിൽ കെഎസ്‍യു കൊടിപിടിച്ച് തുടങ്ങിയ ആ 13കാരൻ, കെ.സി. വേണുഗോപാലിന് ജന്മദിനാശംസകൾ നേർന്ന് ഷാഫി പറമ്പിൽ
പ്രഷര്‍ വാഷര്‍ ഉപയോഗിച്ച് തറ വൃത്തിയാക്കുന്നതിനിടെ അപകടം, പ്ലസ് ടു വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു