ബാറുകളുടെ സമയം നീട്ടിയത് കോടതി നിർദ്ദേശ പ്രകാരം; അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നത് ആലോചനയിലെന്നും മന്ത്രി

By Web TeamFirst Published Jul 24, 2021, 9:39 AM IST
Highlights

അഴിമതി വെച്ചുപൊറുപ്പിക്കില്ല. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകും. പാർട്ടി നോക്കിയല്ല നടപടി ഉണ്ടാവുക. 

കൊച്ചി: കോടതി നിർദേശം കണക്കിലെടുത്താണ് സംസ്ഥാനത്ത് ബാറുകളുടെ സമയം നീട്ടാനുള്ള നടപടി എന്ന് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. പാഴ്‌സൽ സംവിധാനം തന്നെ തുടരും. ബാറിലിരുന്ന് കഴിക്കാൻ തൽക്കാലം അനുവദിക്കില്ല. അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നത് ആലോചിച്ചു തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അഴിമതി വെച്ചുപൊറുപ്പിക്കില്ല. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകും. പാർട്ടി നോക്കിയല്ല നടപടി ഉണ്ടാവുക. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട് എന്നും മന്ത്രി അഭിപ്രായപ്പെട്ടു.

അതേസമയം, ബാങ്ക് തട്ടിപ്പ് കേസിൽ അന്വേഷണം കൂടുതൽ  പ്രദേശിക സി പി എം നേതാക്കളിലേക്ക് നീങ്ങുകയാണ്. ഒളിവിലുള്ള പ്രതികളെ കുറിച്ച് സൂചന കിട്ടിയെന്നാണ്  അന്വേഷണ സംഘം പറയുന്നത്. കൂടുതൽ പേർ പ്രതികളായേക്കും എന്നും സൂചനയുണ്ട്. 

Read Also: കരുവന്നൂർ വായ്പ തട്ടിപ്പ്; സി പി എം അംഗങ്ങൾക്കെതിരായ നടപടി ചർച്ച ചെയ്യാൻ നാളെ അടിയന്തര യോ​ഗം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!