'ഇന്ത്യയെ രണ്ടാം വീടായി കരുതൂ', യുഎഇ വിദേശകാര്യ മന്ത്രിയോട് ജയശങ്കർ, കൂടിക്കാഴ്ചയിൽ പശ്ചിമേഷ്യൻ സംഘർഷത്തിലെ കടുത്ത ആശങ്കയും അറിയിച്ചു

Published : Oct 20, 2026, 05:15 PM IST
S Jaishankar

Synopsis

ഇന്ത്യ - യു എ ഇ വ്യാപാര സഹകരണം ശക്തമാക്കുന്ന കാര്യം ചർച്ച ചെയ്ത് വിദേശകാര്യ മന്ത്രിമാർ. ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകര നീക്കം ചെറുത്ത ഇന്ത്യൻ പൈലറ്റ് സ്മിത്ത് മച്ഛാറിന്റെ ധീരതയെ യു എ ഇ വിദേശകാര്യ മന്ത്രി കൂടിക്കാഴ്ചയിൽ പുകഴ്ത്തി

മുംബൈ: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ യു എ ഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാനുമായി ചർച്ച നടത്തി. മുംബൈയിലെ താജ്മഹൽ ഹോട്ടലിലാണ് കൂടിക്കാഴ്ച നടന്നത്. പശ്ചിമേഷ്യൻ സംഘർഷ സാഹചര്യം രണ്ട് നേതാക്കളും വിലയിരുത്തി. ഇന്ത്യ - യു എ ഇ വ്യാപാര സഹകരണം ശക്തമാക്കുന്നതും ചർച്ചയായി. ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകര നീക്കം ചെറുത്ത ഇന്ത്യൻ പൈലറ്റ് സ്മിത്ത് മച്ഛാറിന്റെ ധീരതയെ യു എ ഇ വിദേശകാര്യ മന്ത്രി കൂടിക്കാഴ്ചയിൽ പുകഴ്ത്തി. ഇന്ത്യയെ രണ്ടാം വീടായി കരുതണമെന്ന് ഷെയ്ഖ് അബ്ദുള്ളയോട് ജയശങ്കർ ആവശ്യപ്പെട്ടു. പശ്ചിമേഷ്യയിലെ നിലവിലെ സ്ഥിതിയിൽ ഇന്ത്യയ്ക്ക് കടുത്ത ആശങ്കയുണ്ടെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി.

മാർക്കോ റൂബിയോയുമായി കൂടിക്കാഴ്ച

അതേസമയം അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുമായി എസ് ജയശങ്കർ ഇപ്പോൾ കൂടിക്കാഴ്ച നടത്തുകയാണ്. ഇന്ത്യ - അമേരിക്ക വ്യാപാര കരാറിൽ ശുഭ വാർത്ത ഉടനെന്നാണ് കൂടിക്കാഴ്ചക്ക് മുന്നേ മാധ്യമങ്ങളെ കണ്ട റൂബിയോ പ്രതികരിച്ചത്. ളരെക്കുറച്ച് കാര്യങ്ങളെ ഇനി പരിഹരിക്കാനുള്ളു എന്നും റൂബിയോ വ്യക്തമാക്കി. ഇന്ത്യ - യു എസ് വ്യാപാര കരാർ തന്നെയാണ് റൂബിയോ - ജയശങ്കർ കൂടിക്കാഴ്ചയിലെ പ്രധാന ചർച്ചാ വിഷയം. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിലെ തീരുവ കാര്യങ്ങളും ചർച്ചയാകും. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് 100% വരെ അധിക താരിഫ് ഏർപ്പെടുത്താനുള്ള നീക്കം അമേരിക്ക രണ്ട് മാസത്തേക്ക് മരവിപ്പിച്ചിരുന്നു. ഊർജ്ജ രംഗത്തെ സഹകരണവും ഇരു രാജ്യങ്ങളും ചർച്ച ചെയ്യും. റഷ്യ - യുക്രൈൻ സംഘർഷം, പശ്ചിമേഷ്യൻ സംഘർഷം എന്നിവ പരിഹരിക്കുന്നതിനുള്ള നടപടികളും വിലയിരുത്തും. കൂടിക്കാഴ്ചക്ക് ശേഷം നിർണായക പ്രഖ്യാപനം ഉണ്ടാകാൻ സാധ്യതയുണ്ട്. അതേസമയം വൈകിട്ട് അമേരിക്കൻ സ്വാതന്ത്ര്യത്തിൻറെ ഇരുനൂറ്റിയമ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായ ചടങ്ങും മുംബൈയിൽ നടക്കും. നാളെ മുംബൈയിൽ നിന്ന് ജാംനഗറിലേക്ക് പോകുന്ന മാർക്കോ റൂബിയോ റിലയൻസിന്റെ റിഫൈനറിയടക്കം സന്ദർശിക്കുന്നുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അമ്മയ്ക്കും 5 വയസുള്ള മകനും ഇടിമിന്നലേറ്റു, കുട്ടിയുടെ ദേഹമാസകലം പൊള്ളല്‍; സംഭവം കൊല്ലം കുണ്ടറയിൽ
കോവളത്തെ സ്പാ പീഡനം: ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് അറസ്റ്റിൽ, പീഡനം നടന്ന സ്പാ അനുരൂപിന്റെ ബെനാമി സ്ഥാപനം, നടപടിയുമായി മേയർ