
തിരുവനന്തപുരം: ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്കാരം നോവലിസ്റ്റ് സക്കറിയക്ക് സമ്മാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് സെക്രട്ടറിയേറ്റ് ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിച്ചത്. എഴുത്തച്ഛനെപ്പോലെ സർഗ്ഗാത്മക ഇടപെടലിലൂടെ സമൂഹത്തെ നവീകരിക്കുകയാണ് സക്കറിയ ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്നത്തെ ഇന്ത്യയിൽ കേരളത്തിന്‍റെ ഭരണകൂടത്തിന് വലിയ പ്രസക്തിയുണ്ട്. മതത്തിന് അടിമപ്പെടാത്ത ഭരണകൂടം എന്ന നിലയിൽ ഇടതുപക്ഷ ഭരണത്തിൽ പ്രതീക്ഷയുണ്ടെന്നും അതാണ് താൻ പുരസ്‍കാരം സ്വീകരിക്കുന്നതെന്നും സക്കറിയ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam