
മലപ്പുറം: മുല്ലപ്പള്ളിക്കെതിരെ കെഎസ്‍യു മലപ്പുറം ജില്ലാ പ്രസിഡണ്ടിന്റെ ഫേസ്ബുക്ക് പോസ്റ്റ്, ചാവക്കാട്ടെ കൊലപാതകത്തിൽ ശക്തമായി പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കുറിപ്പ്. കൊന്നത് എസ്ഡിപിഐ ആണെന്ന് ഉറക്കെ പറയാൻ തയ്യാറാവണെമെന്നും താങ്കൾ കോൺഗ്രസ് കുടുംബത്തിന്റെ രക്ഷിതാവാണെന്നും പോസ്റ്റിൽ പറയുന്നു.
കുറിപ്പിന്‍റെ പൂര്‍ണരൂപം
ബഹു KPCC പ്രസിഡണ്ട് ശ്രീ മുല്ലപ്പള്ളി രാമചന്ദ്രൻ അറിയാൻ,
ചാവക്കാട് കോൺഗ്രസ്സിന്റെ നട്ടെല്ലും ബൂത്ത് പ്രസിഡണ്ടും ആയിരുന്ന പ്രിയ സഹപ്രവർത്തകൻ നൗഷാദിനെ കൊന്നതാണ്, കൊലയാളികൾ SDPI എന്ന വർഗീയ സംഘടനയിൽപ്പെട്ടവരാണ്, മൊത്തം നാലു പേരെയാണ് സർ വെട്ടിയത്, അവർ 14 പേരുണ്ടായിരുന്നു,വെട്ടു കൊണ്ട നമ്മുടെ പ്രവർത്തകരുടെ മൊഴിയാണ് സർ അവർ SDPI എന്നത്, താങ്കൾ കുടുംബനാഥനാണ് സർ കോൺഗ്രസ്സ് എന്ന നമ്മുടെ കുടുംബത്തിലെ കുടുംബനാഥൻ, രക്തസാക്ഷിയായത് പാർട്ടിക്കുവേണ്ടിയാണ്, മൂവർണ്ണക്കൊടി പിടിച്ച് പോരാടിയതിന്റെ പേരിലാണ്, പ്രവർത്തകരെ സംരക്ഷിച്ചതിന്റെ പേരിലാണ്, പ്രവർത്തകരെ കൊലക്കത്തിക്ക് വിട്ടുകൊടുക്കാതെ രക്തസാക്ഷിയായതാണ്.
പ്രതികരിക്കണം സർ പ്രതിഷേധിക്കണം വളരെ ശക്തമായി, പ്രവർത്തകരുടെ വികാരമാണ് സർ.അങ്ങ് ഉറക്കെ പറയണം കൊന്നതാണ് സുഡാപ്പി വെട്ടി കൊന്നതാണ്.
പിണറായിക്കു സ്തുതി പാടുന്ന സി പി എമ്മിന്റെ അടിമകളെ പോലയല്ല ഞങ്ങൾ കോൺഗ്രസ്സുകാർ, ഞങ്ങളുടെ വികാരം മനസ്സിലാക്കുമെന്ന പ്രതീക്ഷയോടെ പ്രവർത്തകരെ സംരക്ഷിക്കണമെന്ന അഭ്യാർത്ഥനയോടെ.,
ഹാരിസ് മുതൂർ
KSU മലപ്പുറം ജില്ലാ പ്രസിഡണ്ട്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam