കോളേജുകളിലെ സ്പോട്ട് അഡ്മിഷന്‍ ഇനി കേരള സര്‍വ്വകലാശാല നേരിട്ട് നടത്തും

Published : Jul 31, 2019, 06:12 PM ISTUpdated : Jul 31, 2019, 06:15 PM IST
കോളേജുകളിലെ സ്പോട്ട് അഡ്മിഷന്‍ ഇനി കേരള സര്‍വ്വകലാശാല നേരിട്ട് നടത്തും

Synopsis

യൂണിവേഴ്സിറ്റി കോളെജിലെ സ്പോട്ട് അഡ്മിഷൻ പ്രക്രിയയിലെ ക്രമക്കേടുകൾ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുകൊണ്ടു വന്നതിന് പിന്നാലെയാണ് സർവ്വകലാശാലയുടെ നടപടി. 

തിരുവനന്തപുരം: കേരള സർവ്വകലാശാലക്ക് കീഴിലെ കൊളെജുകളിൽ സ്പോട്ട് അഡ്മിഷൻ നടത്താനുള്ള കോളേജുകളുടെ അധികാരം നീക്കി. ഈ വർഷം എല്ലാ കോളേജുകളിലെയും ഒഴിവുകളിൽ സർവ്വകലാശാല  നേരിട്ട്  പ്രവേശനം നടത്തും.

യൂണിവേഴ്സിറ്റി കോളെജിലെ സ്പോട്ട് അഡ്മിഷൻ പ്രക്രിയയിലെ ക്രമക്കേടുകൾ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുകൊണ്ടു വന്നതിന് പിന്നാലെയാണ് സർവ്വകലാശാലയുടെ നടപടി. ഏഷ്യാനെറ്റ് ന്യൂസിന്‍റെ മതിയാക്കാം ഗുണ്ടായിസം പരമ്പരയിലായിലൂടെയാണ് സ്പോട്ട് അഡ്മിഷന് പിന്നിലെ അട്ടിമറികളുടെ ചുരുളഴിഞ്ഞത്. 

ഏറ്റവും അവസാനം ഒഴിവു വരുന്ന സീറ്റുകളിലും സർക്കാർ കൂടുതൽ സീറ്റുകൾ അനുവദിക്കുന്ന കോഴ്സുകളിലുമാണ് അധ്യാപകരുടെ സഹായത്തോടെ അനർഹർ പ്രവേശനം നേടിയിരുന്നത്. ഓണ്‍ലൈൻ പ്രക്രിയക്ക് പുറത്തായിരുന്നു പ്രവേശന നടപടികൾ. സ്പോട്ട് അഡ്മിഷന് പിന്നിലെ ക്രമക്കേടുകൾ ഉയർത്തി സേവ് യൂണിവേഴ്സിറ്റി കോളെജ് ക്യാംപയൈന്‍ കമ്മിറ്റിയും സർവ്വകലാശാലക്ക് പരാതി നൽകിയിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അതെല്ലാം വ്യാജം, ആരുടേയും പേര് പറഞ്ഞിട്ടില്ല, ആരേയും എതിർത്തിട്ടില്ല; തിരുവനന്തപുരം മേയർ സ്ഥാനാർഥി ചർച്ചകളിൽ ഇടപെട്ടിട്ടില്ലെന്ന് വി മുരളീധരൻ
പാലായിൽ 21കാരി ചെയർപേഴ്സൺ; യുഡിഎഫിനൊപ്പം നിൽക്കുമെന്ന് നിലപാട് വ്യക്തമാക്കി പുളിക്കകണ്ടം കുടുംബം