
തിരുവനന്തപുരം: പവർകട്ടിന്റെ പേരിൽ മുഖ്യമന്ത്രിയെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് ഫോൺ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ ഫോൺ ഉടമയ്ക്ക് തിരിച്ചുനൽകി പൊലീസ്. സംഭവം വിവാദമായതോടെയാണ് ഫോൺ തിരികെ നൽകി ആലപ്പുഴ സൗത്ത് പോലീസ് തലയൂരിയത്. പരിശോധനയിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് പോലീസ് അഹമ്മദ് കബീറിനെ അറിയിച്ചു.
പവര്‍കട്ടിനെതിരെ മുഖ്യമന്ത്രിയെ പൂക്കി എന്നു വിളിച്ച് പരിഹസിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടതിനാണ് ആലപ്പുഴയില്‍ പിഡിപി പ്രവര്‍ത്തകന്‍റെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ പരാതിയില്‍ കേസ് പോലും എടുക്കാതെയാണ് പിഡിപി പ്രവര്‍ത്തകനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ആലപ്പുഴ സൗത്ത് പൊലീസ് ഫോണ്‍ കസ്റ്റഡിയിലെടുത്തത്. പരാതി വന്ന സാഹചര്യത്തില്‍ ശാസ്ത്രീയ പരിശോധനയ്ക്കായി ഫോണ്‍ കസ്റ്റഡിയിലെടുത്തെന്നായിരുന്നു പൊലീസ് വിശദീകരണം.
പുലര്‍ച്ചെ രണ്ടരയ്ക്ക് വീട്ടില്‍ കറന്റ് പോയപ്പോഴുണ്ടായ രോഷം പ്രകടിപ്പിച്ച് അഹമ്മദ് കബീര്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ. വീഡിയോയില്‍ എവിടെയും മുഖ്യമന്ത്രി എന്നോ വിഡി സതീശന്‍ എന്നോ കബീര്‍ പറഞ്ഞിട്ടില്ല. എന്നാല്‍ പൂക്കി എന്ന് പറഞ്ഞിട്ടുമുണ്ട്. ഇന്ന് ഇത് എത്രാമത്തെ തവണയാണ് കറന്‍റ് പോകുന്നത് പൂക്കി മൈ... എന്ന് മറ്റൊരു പോസ്റ്റും കബീര്‍ ഇട്ടിരുന്നു. ഈ പോസ്റ്റുകള്‍ മുഖ്യമന്ത്രിയെ അപമാനിക്കുന്നതാണെന്നു കാട്ടി പ്രാദേശിക കോണ്‍ഗ്രസ് നേതാവ് നല്‍കിയ പരാതിയിലാണ് കബീറിന്‍റെ ഫോണ്‍ പിടിച്ചെടുത്തതെന്ന് ആലപ്പുഴ ഡിവൈഎസ് പി വിശദീകരിച്ചു.
ഒരു എഫ്ഐആര്‍ പോലും ഇല്ലാതെയാണ് അഹമ്മദ് കബീറിന്‍റെ ഫോണ്‍ പൊലീസ് പിടിച്ചെടുത്തത്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരായ സൈബര്‍ വിമര്‍ശനങ്ങളുടെ പേരില്‍ ഇടത് സര്‍ക്കാരിന്‍റെ കാലത്ത് പൊലീസ് നടപടികളുണ്ടായപ്പോള്‍ വിമര്‍ശിച്ച യുഡിഎഫും മുന്‍ സര്‍ക്കാരിന്‍റെ നയമാണോ തുടരുന്നതെന്ന് രാഷ്ട്രീയ ചോദ്യം. ഒരു വ്യക്തിയുടെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ ഈ സംഭവത്തില്‍ പാലിക്കപ്പെട്ടിട്ടുണ്ടോ എന്നത് വ്യക്തികളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട നിയമപരമായ ചോദ്യം. രണ്ടിനും മറുപടി പറയേണ്ടത് പൊലീസിനെ ഭരിക്കുന്നവരും പൊലീസുമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam