ആദിവാസികൾക്ക് പട്ടയം അനുവദിക്കുന്നതിൽ വീഴ്ച വരുത്തി; ഇടുക്കി തഹസിൽദാരെ സസ്പെൻഡ് ചെയ്തു

Web Desk   | Asianet News
Published : Feb 28, 2022, 05:00 PM IST
ആദിവാസികൾക്ക് പട്ടയം അനുവദിക്കുന്നതിൽ  വീഴ്ച വരുത്തി; ഇടുക്കി തഹസിൽദാരെ സസ്പെൻഡ് ചെയ്തു

Synopsis

കഞ്ഞിക്കുഴി പഞ്ചായത്തിലെ ആദിവാസികൾക്ക് പട്ടയം അനുവദിക്കുന്നതിൽ വീഴ്ച്ചകൾ വരുത്തിയതിനാണ് നടപടി. തഹസിൽദാർ വിൻസെന്റ് ജോസഫിനെയാണ് സസ്പെന്‍ഡ് ചെയ്തത്.

തൊടുപുഴ: ഇടുക്കി തഹസിൽദാരെ (Idukki Tehsildar)   സർവ്വീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.  കഞ്ഞിക്കുഴി (Kanjikkuzhi) പഞ്ചായത്തിലെ ആദിവാസികൾക്ക് പട്ടയം അനുവദിക്കുന്നതിൽ വീഴ്ച്ചകൾ വരുത്തിയതിനാണ് നടപടി. തഹസിൽദാർ വിൻസെന്റ് ജോസഫിനെയാണ് (Vincent Joseph) സസ്പെന്‍ഡ് ചെയ്തത്.

തഹസിൽദാർക്കെതിരെ ഒട്ടേറെ പരാതികൾ റവന്യു മന്ത്രിക്ക് ലഭിച്ചിരുന്നു. പരാതികളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് റവന്യൂ മന്ത്രി കെ രാജൻ ആവശ്യപ്പെട്ടിരുന്നു. തഹസിൽദാരുടെ ഭാഗത്തു നിന്നും ഗുരുതരമായ വീഴ്ച്ചകൾ ഉണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പട്ടയ അപേക്ഷകളിൽ സ്വജനപക്ഷപാതത്തോടയാണ് ഇടപെട്ടിരുന്നത് എന്നും അന്വേഷണ റിപ്പോർട്ടിൽ ഉണ്ടായിരുന്നു. മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് അഡീഷണൽ ചീഫ് സെക്രട്ടറി (റവന്യൂ) ഡോ എ ജയതിലക് ആണ് തഹസിൽദാരെ സസ്പെന്റ് ചെയ്തത്. 

PREV
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം