
ആലപ്പുഴ: റവന്യു പൊതുസ്ഥലമാറ്റ മാനദണ്ഡങ്ങൾ പാലിക്കാത്ത എറണാകുളം, തൃശൂർ കളക്ടർമാർക്കെതിരെ രൂക്ഷവിമർശനവുമായി കോടതി. മാനദണ്ഡങ്ങൾ പാലിക്കാതെ കളക്ടർമാർ ഇറക്കിയ ഉത്തരവുകൾക്കെതിരെ നൽകിയ കോടതിയലക്ഷ്യ കേസുകളിലാണ് രണ്ടുപേർക്കുമെതിരെ കോടതിയുടെ രൂക്ഷവിമർശനം ഉണ്ടായത്. തൃശൂർ കളക്ടറോട് ചട്ട വിരുദ്ധമായി ഇറക്കിയ ഉത്തരവ് റദ്ദ് ചെയ്യാനും അല്ലെങ്കിൽ കോടതിയലക്ഷ്യ നടപടികൾ നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി. കളക്ടർ ഉത്തരവ് നടപ്പാക്കാതിരുന്നത് ഗൗരവതരമാണെന്നും കോടതി നിരീക്ഷിച്ചു. സമാനമായി എറണാകുളം ജില്ലാ കളക്ടർ കോടതി ഉത്തരവിനെ മറികടന്ന് ഉത്തരവിറക്കിയതിനെതിരെ പറയുന്ന ന്യായങ്ങൾ നില നിൽക്കുന്നതല്ലെന്നും ഇറക്കിയ ഉത്തരവ് അടിയന്തിരമായി റദ്ദ് ചെയ്ത് ഉത്തരവിറക്കിയില്ലെങ്കിൽ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ട് പോകുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam