'ജനം നെഞ്ച് തൊട്ട് പറഞ്ഞു, ഇത് ഞങ്ങടെ സർക്കാർ', പരോക്ഷ മറുപടിയുമായി പിണറായി 

Published : Jun 08, 2022, 01:48 PM ISTUpdated : Jun 08, 2022, 03:32 PM IST
'ജനം നെഞ്ച് തൊട്ട് പറഞ്ഞു, ഇത് ഞങ്ങടെ സർക്കാർ', പരോക്ഷ മറുപടിയുമായി പിണറായി 

Synopsis

'കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടത് സർക്കാരിനെ അപകീർത്തിപ്പെടുത്താൻ പലതും പടച്ചുണ്ടാക്കി. പ്രളയത്തിന്റെ കുത്തൊഴുക്കിനെ വരെ കവച്ച് വെക്കുന്ന രീതിയിലായിരുന്നു സർക്കാരിനെതിരായ നുണ പ്രചാരണം'.

തിരുവനന്തപുരം : സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നടത്തിയ ആരോപണങ്ങൾക്ക് പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) . ഒരുപാട് നുണകൾ ഇടത് സർക്കാരിനെതിരെ നേരത്തെ പ്രചരിപ്പിച്ചെങ്കിലും വീണ്ടും ജനങ്ങൾ തെരഞ്ഞെടുത്തെന്ന് മുഖ്യമന്ത്രി പറഞ്ഞു. സെക്രട്ടറിയേറ്റ് എംപ്ലോയീസ് കോൺഫറൻസിൽ സംസാരിക്കവേയാണ് പിണറായിയുടെ പ്രതികരണം. 

'കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടത് സർക്കാരിനെ അപകീർത്തിപ്പെടുത്താൻ പലതും പടച്ചുണ്ടാക്കി. പ്രളയത്തിന്റെ കുത്തൊഴുക്കിനെ വരെ കവച്ച് വെക്കുന്ന രീതിയിലായിരുന്നു സർക്കാരിനെതിരായ നുണ പ്രചാരണം. എന്നിട്ടും ജനങ്ങൾ ഇടത് സർക്കാരിനെ നെഞ്ചിലേറ്റി. വീണ്ടും അധികാരത്തിലേറ്റി. ഇത് ഞങ്ങടെ സർക്കാറാണെന്ന്, ഞങ്ങൾക്ക് ഒപ്പം നിന്ന സർക്കാരാണ്. ഏത് ആപത്ഘതട്ടിലും ഞങ്ങളെ കയ്യൊഴിയാൻ തയ്യാറായിട്ടില്ലെന്ന് ജനങ്ങൾ നെഞ്ച് തൊട്ട് പറഞ്ഞു. അതാണ് നമ്മൾക്ക് ആവശ്യമെന്നും പിണറായി പറഞ്ഞു. പ്രതിപക്ഷം അവരുടെ നയം തുടരട്ടെ'. അത് അതിന്റെ വഴിക്ക് മുന്നോട്ട് പോകട്ടെയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

സ്വപ്നയുടെ ഫ്ലാറ്റിൽ നിന്ന് സരിത്തിനെ കസ്റ്റഡിയിലെടുത്തത് പാലക്കാട് വിജിലൻസ് യൂണിറ്റ്

മുഖ്യമന്ത്രി പിണറായി വിജയനെതിരായ കറൻസി കടത്ത് ആരോപണങ്ങളെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തി. പുതിയ വെളിപ്പെടുത്തലുകള്‍ എന്ന പേരില്‍ ഇപ്പോള്‍ അവതരിപ്പിക്കപ്പെട്ട കഥകള്‍ കേരള ജനത പുച്ഛിച്ച് തള്ളിയതാണെന്ന് കോടിയേരി ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിലും നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിലുമെല്ലാം ഇതേ വാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വന്നതാണ്. അതെല്ലാം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും കോടിയേരി കുറ്റപ്പെടുത്തി. 

'ദിസിസ് എ ഡേർട്ടി ഗെയിം, ശിവശങ്കറിനെ ഇങ്ങനെ കൊണ്ടുപോകുമോ?', പൊട്ടിത്തെറിച്ച് സ്വപ്ന

'ഉമ്മൻ ചാണ്ടിക്ക് ഒരു നീതി പിണറായിക്ക് മറ്റൊരു നീതി, ഇത് പറ്റുമോ' ? അന്വേഷിക്കട്ടെ; തിരിച്ചടിച്ച് വിഡി സതീശൻ

 

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം