Latest Videos

വ്യാജ ജനന സർട്ടിഫിക്കറ്റ്: 'സൂപ്രണ്ടിന്‍റെ നിർദേശം താൻ പാലിച്ചു', കിയോസ്കിലെ ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍

By Web TeamFirst Published Feb 6, 2023, 7:22 AM IST
Highlights

അപേക്ഷകൾ നേരിട്ട് സ്വീകരിക്കാൻ തുടങ്ങിയത് സൂപ്രണ്ടിന്‍റെ നിർദ്ദേശപ്രകാരം ആണ്.ഇത് അറിഞ്ഞില്ലെന്ന് സൂപ്രണ്ട് പറയുന്നത് ശരിയല്ല

കൊച്ചി : വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ സൂപ്രണ്ട് ഡോ.ഗണേഷ് മോഹൻ പറയുന്നത് വാസ്തവവിരുദ്ധമെന്ന് കിയോസ്കിലെ ജീവനക്കാരി റെഹ്ന ഏഷ്യാനെറ്റ് ന്യൂസിനോട്. അപേക്ഷകൾ നേരിട്ട് സ്വീകരിക്കാൻ തുടങ്ങിയത് സൂപ്രണ്ടിന്‍റെ നിർദ്ദേശപ്രകാരം ആണ്. ഇത് അറിഞ്ഞില്ലെന്ന് സൂപ്രണ്ട് പറയുന്നത് ശരിയല്ല. എംആർഡി വഴി എത്തേണ്ട അപേക്ഷ നേരിട്ട് സ്വീകരിച്ച രെഹ്നക്ക് വീഴ്ച പറ്റിയെന്നായിരുന്നു സൂപ്രണ്ട് ഡോ.ഗണേഷ് മോഹൻ പ്രതികരിച്ചത്.

 

ലേബർ റൂമിൽ നിന്ന് നേരിട്ട് അപേക്ഷ പരിഗണിച്ച രെഹ്നക്ക് വീഴ്ച പറ്റിയെന്നായിരുന്നു സൂപ്രണ്ടിന്‍റെ പ്രതികരണം.സംഭവം ചർച്ചയായപ്പോഴും സൂപ്രണ്ട് തന്നോട് ചോദിച്ചത് എന്തു കൊണ്ട് ഇക്കാര്യം ആദ്യം തന്നോട് പറഞ്ഞില്ല എന്നായിരുന്നു. എന്തിന് ലേബർ റൂമിൽ ആദ്യം പോയി എന്നാണ് ചോദിച്ചത്. പരാതിയുമായി മുന്നോട്ട് പോകും.നിരപരാധിത്വം തെളിയിക്കുമെന്നും രെഹ്ന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

വ്യാജ ജനന സർട്ടിഫിക്കറ്റ്:യഥാർഥ ജനന സർട്ടിഫിക്കറ്റിലെ വിവരങ്ങളും വ്യാജം, ചൈൽഡ് വെൽഫെയർ കമ്മിറ്റി അന്വേഷിക്കും

click me!