സ്വകാര്യമേഖലയിലെ നഴ്സുമാർക്ക് ശമ്പള വർധന ഇല്ല, പ്രത്യക്ഷ സമരത്തിനൊരുങ്ങി യുഎൻഎ

Published : Feb 06, 2023, 07:01 AM IST
സ്വകാര്യമേഖലയിലെ നഴ്സുമാർക്ക് ശമ്പള വർധന ഇല്ല, പ്രത്യക്ഷ സമരത്തിനൊരുങ്ങി യുഎൻഎ

Synopsis

ഒരു ദിവസത്തെ വേതനം 1500 രൂപയാക്കുക,കരാർ നിയമങ്ങളിൽ മാറ്റം വരുത്തുക എന്നിവയാണ് ആവശ്യം.    


കൊച്ചി :പുതുക്കിയ ശമ്പള വർധന നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് പ്രത്യക്ഷ സമരത്തിനൊരുങ്ങി നഴ്സുമാരുടെ സംഘടനയായ യുഎൻഎ. എറണാകുളത്ത് തുടങ്ങി ഓരോ ജില്ലയിലും സമരപ്രഖ്യാപന കൺവെൻഷൻ നടത്തും. മാർച്ച് 6 സൂചന പണിമുടക്ക് നടത്തുമെന്നും സംഘടന അറിയിച്ചു.

2018ൽ സമാനതകളില്ലാത്ത സമരത്തിനൊടുവിൽ നഴ്സുമാർ നേടിയെടുത്ത ശന്പള പരിഷ്കരണം. മൂന്ന് വർഷത്തിനുള്ളിൽ ഘട്ടം ഘട്ടമായി നടപ്പിലാക്കുമെന്നായിരുന്നു പ്രഖ്യാപനം.നാല് വർഷത്തിനിപ്പുറവും പ്രഖ്യാപിച്ചത് പൂർണ്ണമായി നടപ്പിലാകുന്നില്ല.ഈ സാഹചര്യത്തിലാണ് വീണ്ടുമൊരു സമരത്തിന് യുഎൻഎ ഒരുങ്ങുന്നത്. പുതിയ മിനിമം വേജ് ഉടൻ പ്രഖ്യാപിക്കുക,ഒരു ദിവസത്തെ വേതനം 1500 രൂപയാക്കുക,കരാർ നിയമങ്ങളിൽ മാറ്റം വരുത്തുക എന്നിവയാണ് ആവശ്യം.

പത്തടിപ്പാലത്ത് നിന്നും ഇടപ്പള്ളി വരെയാണ് പ്രതിഷേധ പ്രകടനം നടത്തിയത്. വരും ദിവസങ്ങളിൽ മറ്റ് ജില്ലകളിലും സമരപ്രഖ്യാപന കൺവെൻഷൻ നടത്തും.

നഴ്സുമാരുടെ വേതനം പുനപരിശോധിക്കണം; 2018 ലെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പി ടി കുഞ്ഞുമുഹമ്മദിനെതിരായ പരാതി; വിഷയം അക്കാദമിക്ക് മുന്നിലെത്തി; പരാതി കിട്ടിയിരുന്നുവെന്ന് കുക്കു പരമേശ്വരൻ
കടയ്ക്കാവൂരിൽ മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി, പരിശോധനയിൽ സമീപത്ത് വസ്ത്രവും ചെരുപ്പും കണ്ടെത്തി