കൊച്ചിയിലെ പണയത്തട്ടിപ്പ്: ഹാൾമാർക്ക് മുദ്ര പതിച്ച മുക്കുപണ്ടങ്ങൾ പണയം വെച്ച് ഒരു കോടി രൂപയോളം തട്ടിയ പ്രതികൾ പിടിയിൽ

Published : Aug 07, 2026, 09:00 PM IST
Fake Gold Racket

Synopsis

കൊച്ചിയിൽ ഹാൾമാർക്ക് മുദ്ര പതിപ്പിച്ച മുക്കുപണ്ടം പണയം വെച്ച് ഒരു കോടിയോളം രൂപ തട്ടിയെടുത്ത സംഘത്തിലെ പ്രധാനികളെ പോലീസ് അറസ്റ്റ് ചെയ്തു. ഒറിജിനൽ സ്വർണ്ണം പണയം വെച്ച് വിശ്വാസം നേടിയ ശേഷമായിരുന്നു സംഘം തട്ടിപ്പ് നടത്തിയത്. സ്ഥാപനത്തിലെ ഓഡിറ്റിംഗിലാണ് തട്ടിപ്പ് പുറത്തറിഞ്ഞത്.

കൊച്ചി: പാലാരിവട്ടത്തെ പ്രമുഖ സ്വകാര്യ പണയ സ്ഥാപനത്തിൽ ഹാൾമാർക്ക് മുദ്ര പതിപ്പിച്ച മുക്കുപണ്ടങ്ങൾ പണയം വച്ച് ഒരു കോടിയോളം രൂപ തട്ടിയെടുത്ത സംഘത്തിലെ പ്രധാനികളെ കൊച്ചി സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. ഈ വർഷം ജൂൺ 13 മുതൽ ജൂലൈ 27 വരെയുള്ള കാലയളവിലായിരുന്നു വൻ തട്ടിപ്പ് നടന്നത്. സംഭവത്തിൽ കണ്ണൂർ ഇരിക്കൂർ സ്വദേശി വിഷ്‌ണു, വയനാട് മൂലംകാവ് സ്വദേശി രാഹുൽ, ഇടുക്കി മണിയാർകുടി സ്വദേശി ലിബിൻ സേവ്യർ (34), തട്ടിപ്പിന്റെ സൂത്രധാരൻ ഇടുക്കി ഉടുമ്പന്നൂർ സ്വദേശി അർഷൽ ഇസ്മായിൽ (32), മുക്കുപണ്ടം നിർമ്മിച്ച കോതമംഗലം പിണ്ടിമന സ്വദേശി ഷിനോജ് (42) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സംഘത്തിലെ കണ്ണൂർ സ്വദേശി വിഷ്ണു തുടക്കത്തിൽ രണ്ടുതവണ ഒറിജിനൽ സ്വർണ്ണാഭരണങ്ങൾ പണയം വച്ച് ജീവനക്കാരുടെ വിശ്വാസ്യത നേടിയെടുത്തിരുന്നു. തുടർന്ന് കൂട്ടുപ്രതികളുമായി ചേർന്ന് പല തവണകളിലായി ഹാൾമാർക്ക് മുദ്രയുള്ള വ്യാജ സ്വർണ്ണാഭരണങ്ങൾ പണയം വച്ച് തുക കൈക്കലാക്കുകയായിരുന്നു. സ്ഥാപനത്തിൽ നടന്ന ഓഡിറ്റിംഗിലാണ് പണയം വച്ചവ മുക്കുപണ്ടമാണെന്ന് കണ്ടെത്തിയത്. ജൂലൈ 29-ന് വീണ്ടും മുക്കുപണ്ടം പണയം വയ്ക്കാൻ വിഷ്ണുവും രാഹുലും എത്തിയതോടെ ജീവനക്കാർ പാലാരിവട്ടം പോലീസിൽ വിവരമറിയിച്ചു. മാനേജരുടെ പരാതിയിൽ കേസെടുത്ത പോലീസ് അന്നേദിവസം തന്നെ ഇവരെ അറസ്റ്റ് ചെയ്തു.

തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് സംസ്ഥാനത്തിനകത്തും പുറത്തും ശൃംഖലയുള്ള വൻ സംഘമാണ് ഇതിന് പിന്നിലെന്ന് വ്യക്തമായത്. ഇതിന്റെ അടിസ്ഥാനത്തിൽ, വ്യാജ ആഭരണങ്ങൾ എത്തിച്ചു നൽകിയ ലിബിൻ സേവ്യറിനെ മൂവാറ്റുപുഴയിൽ നിന്നും, തട്ടിപ്പ് ആസൂത്രണം ചെയ്ത അർഷൽ ഇസ്മായിൽ, മുക്കുപണ്ടത്തിൽ സ്വർണ്ണം പൂശി നൽകിയ ഷിനോജ് എന്നിവരെ ഒളിസങ്കേതങ്ങളിൽ നിന്നും പോലീസ് പിടികൂടി. പ്രതികളിൽ നിന്ന് തട്ടിപ്പിനായി ഉപയോഗിച്ച ആഭരണങ്ങളും ഇവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളും കണ്ടെടുത്തു. കൂടാതെ, തട്ടിപ്പിനായി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകളും വ്യാജ മേൽവിലാസത്തിലുള്ള സിം കാർഡുകളും പോലീസ് പിടിച്ചെടുത്തു.

കേരളത്തിലെ വിവിധ ജില്ലകളിൽ ഇത്തരത്തിൽ പണയ സ്ഥാപനങ്ങളെയും സാധാരണക്കാരെയും കബളിപ്പിച്ച് ഇവർ പണം തട്ടിയിട്ടുള്ളതായി തെളിഞ്ഞിട്ടുണ്ട്. അറസ്റ്റിലായ വിഷ്ണു, ലിബിൻ, അർഷൽ എന്നിവർക്കെതിരെ നിലവിൽ നിരവധി കേസുകളുണ്ട്. കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെയും ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെയും നിർദേശപ്രകാരം എറണാകുളം എ.സി.പി കെ.ജെ. പീറ്റർ, പാലാരിവട്ടം ഇൻസ്പെക്ടർ അനൂപ് എ. എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐ ജഗീഷ് ആർ, മിഥുൻ മോഹൻ, എ.എസ്.ഐ സിഘോഷ് പി.വി, സി.പി.ഒമാരായ അനീഷ് എൻ.എ, ജിപിൻലാൽ, അഖിൽ പത്മൻ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നൂറോളം കേസുകള്‍, ജാമ്യത്തിലിറങ്ങി രണ്ട് മാസത്തിനകം 15 കവര്‍ച്ച; പള്ളികള്‍ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ യുവാവ് പിടിയില്‍
കനത്ത മഴ, തൃശൂരിലും അവധി പ്രഖ്യാപിച്ചു; സംസ്ഥാനത്തെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി