നടി അതുല്യ ചന്ദ്രൻ, ബിപിൻ പെരുമ്പള്ളി, സഹായി വിഷ്ണു എന്നിവരുടെ ജാമ്യാപേക്ഷയാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയത്. അന്വേഷണം പ്രാരംഭ ഘട്ടത്തിൽ ആണെന്നും പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യണമെന്നുമുള്ള പൊലീസിന്‍റെ ആവശ്യം കോടതി അംഗീകരിച്ചു.

കൊച്ചി: കൊച്ചിയിൽ സിനിമാ താരവും സംഘവും ചേർന്ന് ഡോക്ടറെ മർദിച്ച കേസിൽ നടി അടക്കം മൂന്ന് പേരുടേയും ജാമ്യാപേക്ഷ തള്ളി കോടതി. കടവന്ത്ര പൊലീസ് ഇവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. അതിനിടെ ബലാത്സംഗ കേസിൽ പ്രതിയായ ഡോക്ടറുടെ ഫോണിൽ നിന്ന് പന്ത്രണ്ടോളം യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തു. ഒളിവിലുള്ള ഡോക്ടർക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കും.

നടി അതുല്യ ചന്ദ്രൻ, ബിപിൻ പെരുമ്പള്ളി, സഹായി വിഷ്ണു എന്നിവരുടെ ജാമ്യാപേക്ഷയാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയത്. അന്വേഷണം പ്രാരംഭ ഘട്ടത്തിൽ ആണെന്നും പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യണമെന്നുമുള്ള പൊലീസിന്‍റെ ആവശ്യം കോടതി അംഗീകരിച്ചു. കടവന്ത്ര പൊലീസ് ഉടൻ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. പ്രതികൾ ജാമ്യാപേക്ഷയുമായി മേൽക്കോടതിയെ സമീപിച്ചേക്കും. 12 പേർ പ്രതികളായ ഡോക്ടർക്കെതിരായ ആക്രമണ കേസിൽ 9 പേർ ഇനിയും പിടിയിലാകാനുണ്ട്.

ആക്രമണ കേസിലെ പരാതിക്കാരനായ ബലാത്സംഗ കേസിൽ പ്രതിയായ ഡോക്ടർ ജോൺസൺ കെ വർഗീസിന്റെ ഫോണിൽ നിന്ന് 12 ഓളം യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തു. നടി അടക്കമുള്ള ആക്രമണ കേസിലെ പ്രതികളാണ് ഈ ഫോൺ അന്വേഷണ സംഘത്തിന് കൈമാറിയത്. കൂടുതൽ യുവതികൾ പരാതിയുമായി വന്നാൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യും. ഒളിവിലുള്ള ഡോക്ടർക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കും.

YouTube video player