കൂട്ടപിരിച്ചുവിടല്‍ കടുത്ത പ്രതിസന്ധിക്ക് കാരണമാകുമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം കരാർ നിയമനങ്ങളില്‍ ക്രമക്കേട് ആരോപിച്ച് അന്വേഷണത്തിന് തയ്യാറെടുക്കുകയാണ് ആരോഗ്യവകുപ്പ്. 17,000 ഓളം ജീവനക്കാരാണ് സംസ്ഥാനത്താകെ എൻഎച്ച് എമ്മില്‍ ജോലി ചെയ്യുന്നത്.
തിരുവനന്തപുരം: എൻഎച്ച്എമ്മിൽ പിരിച്ചുവിട്ട കരാർ ജീവനക്കാരുടെ അപ്പീലുകള്‍ ആരോഗ്യവകുപ്പ് പരിഗണിക്കുന്നു. സംസ്ഥാനത്താകെ 1425 ജീവനക്കാരാണ് പുറത്തായത്. കൂട്ടപിരിച്ചുവിടല്‍ കടുത്ത പ്രതിസന്ധിക്ക് കാരണമാകുമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം കരാർ നിയമനങ്ങളില്‍ ക്രമക്കേട് ആരോപിച്ച് അന്വേഷണത്തിന് തയ്യാറെടുക്കുകയാണ് ആരോഗ്യവകുപ്പ്.
17,000 ഓളം ജീവനക്കാരാണ് സംസ്ഥാനത്താകെ എൻഎച്ച് എമ്മില്‍ ജോലി ചെയ്യുന്നത്. ഇതില്‍ ഡോക്ടർമാരും നഴ്സുമാരും ഉള്‍പ്പെടെയുള്ള ജീവനക്കാർ ആരോഗ്യവകുപ്പ് കരാർ പുതുക്കാതിരുന്നതോടെ ഒറ്റയടിക്ക് പുറത്തായി. പ്രതിരോധ കുത്തിവെപ്പ് , പകർച്ചവ്യാധി നിയന്ത്രണം ആശുപത്രികളുടെ ദൈനംദിന പ്രവർത്തനങ്ങളിലുമെല്ലാം എൻഎച്ച്എം ജീവനക്കാരുടെ സേവനം ഒഴിച്ചുകൂടാത്തതാണ്. കോവിഡ് കാലത്ത് ഉള്‍പ്പെടെ വലിയ സേവനം നല്കിയവാരണെന്നും പിരിച്ചുവിടൽ റദ്ദാക്കണമെന്നും എൻ എച്ച് എം എംപ്ലോയിസ് ഫെഡറേഷൻ ഉള്‍പ്പെടെ ആവശ്യം ഉന്നയിച്ചുണ്ട്. എന്നാല്‍ അപ്പീലുകള്‍ നല്കാൻ ആവശ്യപ്പെട്ട ആരോഗ്യവകുപ്പ് അത് പരിശോധിച്ച് മാത്രമേ നടപടി സ്വീകരിക്കാനുമാണ് നിലപാട് എടുത്തിരിക്കുന്നത്. .
നിർണായക തസ്തികകളില്‍ നിന്ന് ജീവനക്കാരെ പിരിച്ചുവിടുന്നത് പകർച്ചവ്യാധി രോഗ നിരീക്ഷണസംവിധാനത്തെ ഗുരുതരമായി ബാധിക്കുമെന്ന് നേരത്തെ ആരോഗ്യവകുപ്പ് ഡയറക്ടർ നിലപാട് എടുത്തിരുന്നു. എൻഎച്ച്എമ്മിന് കീഴിലുള്ള ഐഡിഎസ്പി, എൻവിബിഡിസിപി ജീവനക്കാരെ പിരിച്ചുവിടരുത് എന്ന് ആവശ്യപ്പെട്ട് ഡയറക്ടർ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍, കരാർ നിയമനങ്ങളില്‍ വ്യാപക ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പ് സംശയിക്കുന്നത്. യാതൊരു യോഗ്യതയുമില്ലാതെ ജീവനക്കാരെ നിയമിച്ചെന്ന പരാതികളുടെ അടിസ്ഥാനത്തില്‍ വൈകാതെ ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങും. ആയുഷ് മിഷന് കീഴിലുള്ള ആയുർവേദ , ഹോമിയോ വിഭാഗങ്ങളില്‍ നിന്നും ജീവനക്കാരെ സമാനമായ രീതിയില്‍ ഒഴിവാക്കിയിരുന്നു.














