
മലപ്പുറം;തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്‍റെ (Joe Joseph)വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസില്‍ അറസ്റ്റിലായ ലത്തീഫിന്‍റെ രാഷ്ട്രീയ ബന്ധം സംബന്ധിച്ച പോര് മുറുകുന്നു.മലപ്പുറം കോട്ടക്കുന്ന് ഇന്ത്യന്നൂർ സ്വദേശി അബ്ദുൾ ലത്തീഫിനെ കോയമ്പത്തൂരിൽ നിന്നാണ് ഇന്നലെ പിടികൂടിയത്. അബ്ദുൽ ലത്തീഫ് മുസ്ലീം ലീഗാണെന്ന് തെളിയിക്കണമെന്ന പിഎംഎ സലാമിന്റെ വെല്ലുവിളി സിപിഎം ഏറ്റെടുക്കുന്നെന്ന് മലപ്പുറം ജില്ലാ സെക്രട്ടറി വ്യക്തമാക്കി. ലത്തീഫിൻ്റെ നാട്ടിലുള്ളവരോട് ലത്തീഫിനു ലീഗുമായി ബന്ധമില്ലെന്ന് പറയാൻ നേതാക്കൾക്ക് ആർജ്ജവം ഉണ്ടോ?അദ്ദേഹത്തിന്‍റെ ഫേസ് ബുക്ക് പോസ്റ്റുകള്‍ ലീഗുകാരനാണെന്ന് തെളിയിക്കുന്നു. പ്രതിയെ തള്ളിപ്പറയാൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തയാറാവണമെന്നും ഇ.എന്‍. മോഹന്‍ദാസ് ആവശ്യപ്പെട്ടു.
പിഎംഎ സലാം ഇന്നലെ പറഞ്ഞത്
'തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരായ (Joe Joseph) വ്യാജ വീഡിയോ കേസില്‍ പിടിയിലായ പ്രതി ലീഗുകാരനെന്ന് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നു. തെരഞ്ഞെടുപ്പ് ദിവസത്തെ നാടകമാണിത് .പിടിയിലായ അബ്ദുള്‍ ലത്തീഫ് ലീഗ് പ്രവര്‍ത്തകനല്ല. ലത്തീഫിന് ലീഗുമായി ഒരു ബന്ധവുമില്ല'
അബ്ദുൾ ലത്തീഫ് ലീഗ് അനുഭാവിയാണെന്നും ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും കൊച്ചി പൊലീസ് വ്യക്തമാക്കിയിരുന്നു.ഇയാളാണ് വിവാദ വീഡിയോ അപ്ലോഡ് ചെയ്തത്.അബ്ദുൾ ലത്തീഫിനെ കുറിച്ചുള്ള വിവരങ്ങൾ കഴിഞ്ഞ ദിവസം കിട്ടിയെന്നാണ് കൊച്ചി പൊലീസ് വ്യക്തമാക്കുന്നത്. വ്യാജ പ്രൊഫൈൽ സംബന്ധിച്ച് ട്വിറ്ററിന്‍റെയും ഫേസ്ബുക്കിന്‍റെയും വിവരങ്ങൾക്കായിരുന്നു കാത്തിരിപ്പ്. ട്വിറ്റർ ഔദ്യോഗികമായി വിവരങ്ങൾ കൈമാറിയതോടെയാണ് അബ്ജുൾ ലത്തീഫിനെ പിടികൂടിയതെന്നും പൊലീസ് വ്യക്തമാക്കി.
'വീഡിയോ സിപിഎം നിർമ്മിതി, വിവാദം സിപിഎം-പൊലീസ് നാടകം', പ്രതിക്ക് യുഡിഎഫ് ബന്ധമില്ലെന്ന് വിഡി സതീശൻ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam