കള്ളവോട്ട് ആരോപണം; പാലക്കാട് അകത്തേത്തറ സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് താത്കാലികമായി റദ്ദാക്കി

Published : May 08, 2022, 12:24 PM ISTUpdated : May 08, 2022, 12:28 PM IST
കള്ളവോട്ട് ആരോപണം; പാലക്കാട് അകത്തേത്തറ സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് താത്കാലികമായി റദ്ദാക്കി

Synopsis

സിപിഎം കള്ളവോട്ടിന് ശ്രമിച്ചെന്ന കോൺഗ്രസിന്‍റെയും ബിജെപിയുടെയും പരാതിയെ തുടര്‍ന്നാണ് നടപടി. വ്യാജ തിരിച്ചറിയൽ രേഖയുണ്ടാക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചെന്നാണ് ആരോപണം.

പാലക്കാട്: കള്ളവോട്ട് ആരോപണത്തെ തുടർന്ന് പാലക്കാട് അകത്തേത്തറ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് താത്കാലികമായി റദ്ദാക്കി. സിപിഎം കള്ളവോട്ടിന് ശ്രമിച്ചെന്ന കോൺഗ്രസിന്‍റെയും ബിജെപിയുടെയും പരാതിയെ തുടര്‍ന്നാണ് നടപടി. വ്യാജ തിരിച്ചറിയൽ രേഖയുണ്ടാക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചെന്നാണ് ആരോപണം.

പതിനായിരത്തോളം അംഗങ്ങളാണ് അകത്തേത്തറ സർവീസ് സഹകരണ ബാങ്കിലുള്ളത്. ബാങ്ക് അംഗങ്ങൾ അല്ലാത്തവർ വോട്ട് ചെയ്യാൻ എത്തിയെന്നാണ് യുഡിഎഫിന്‍റെയും ബിജെപിയുടെയും ആരോപണം. അതേസമയം,  ആരോപണം സിപിഎം നിഷേധിച്ചു. ഇന്ന് രാവിലെ ഏഴ് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ അകത്തേത്തറ സർക്കാർ യുപി സ്കൂളിലായിരുന്നു തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. നേരത്തെ ഏപ്രിൽ 10 നിശ്ചയിച്ച തെരഞ്ഞെടുപ്പ് മുടങ്ങിയതോടെ, ഭരണസമിതി ഹൈക്കോടതിയെ സമീപിച്ചിരുന്നു. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് മുടങ്ങിയ വിവരം ഹൈക്കോടതിയിൽ അറിയിച്ച ശേഷമാകും പുതിയ തീയതി പ്രഖ്യാപിക്കുക.

Also Read : മൈലപ്ര സഹകരണ ബാങ്ക് ക്രമക്കേട്: സെക്രട്ടറിക്ക് സസ്പെൻഷൻ 

PREV
Read more Articles on
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം