'ആറു വര്‍ഷം മുമ്പ് മരിച്ചയാളുടെ പേരില്‍ കള്ളവോട്ട് നടത്തി', പരാതിയുമായി എല്‍ഡിഎഫ് ; തെറ്റ് പറ്റിയെന്ന് ബിഎൽഒ

Published : Apr 21, 2024, 11:53 AM IST
'ആറു വര്‍ഷം മുമ്പ് മരിച്ചയാളുടെ പേരില്‍ കള്ളവോട്ട് നടത്തി', പരാതിയുമായി എല്‍ഡിഎഫ് ; തെറ്റ് പറ്റിയെന്ന് ബിഎൽഒ

Synopsis

അതേസമയം, ആരോപണത്തില്‍ വിശദീകരണവുമായി ബിഎല്‍ഒ രംഗത്തെത്തി. തെറ്റ് പറ്റിയെന്ന് ബിഎല്‍ഒ പറഞ്ഞു.

പത്തനംതിട്ട: പത്തനംതിട്ട ആറന്മുളയിലും കള്ളവോട്ട് നടത്തിയെന്ന് പരാതി. ആറന്മുളയില്‍ മരിച്ചയാളുടെ പേരില്‍ കള്ളവോട്ട് നടത്തിയെന്ന പരാതിയുമായി എല്‍‍ഡിഎഫ് ആണ് രംഗത്തെത്തിയത്. വാര്‍ഡ് മെമ്പറും ബിഎല്‍ഒയും ഒത്തു കളിച്ചുവെന്ന് എല്‍ഡിഎഫ് ആരോപിച്ചു. സംഭവത്തിൽ ജില്ലാ കളക്ടർക്ക് പരാതി നൽകി. കാരിത്തോട്ട സ്വദേശി അന്നമ്മയുടെ പേരിൽ മരുമകൾ അന്നമ്മ വോട്ട് ചെയ്തു എന്നാണ്  പരാതി.  ആറുവർഷം മുൻപ് അന്നമ്മ മരിച്ചതാണെന്നും എൽഡിഎഫ് പരാതിയില്‍ വ്യക്തമാക്കി.

അതേസമയം, ആരോപണത്തില്‍ വിശദീകരണവുമായി ബിഎല്‍ഒ രംഗത്തെത്തി. തെറ്റ് പറ്റിയെന്ന് ബിഎല്‍ഒ പറഞ്ഞു. കിടപ്പ് രോഗിയായ മരുമകൾ അന്നമ്മയ്ക്ക് ആണ് വോട്ടിന് അപേക്ഷിച്ചത്. പക്ഷെ സീരിയൽ നമ്പർ മാറി എഴുതിപോയെന്നും ബിഎല്‍ഒ പറഞ്ഞു. സീരിയൽ നമ്പർ മാറി എഴുതി തനിക്ക് തെറ്റുപറ്റിയെന്നും ശ്രദ്ധിച്ചില്ലെന്നും മരിച്ച അന്നമ്മയുടെ പേര് വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്യാൻ പലതവണ അപേക്ഷ നൽകിയതാണെന്നും ബിഎല്‍ഒ പറഞ്ഞു.

ബനിയന്‍റെ അടിയിൽ രഹസ്യ അറകളുള്ള 'സ്പെഷ്യൽ ഡ്രസ്', ഊരി പരിശോധിച്ചപ്പോൾ 500ൻെറ നോട്ടുകെട്ടുകൾ, 2 പേർ പിടിയിൽ

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇഎംഎസിൻ്റെ ഏലംകുളത്തും സിപിഎം തോറ്റു; നജീബ് കാന്തപുരത്തിൻ്റെ കൈ പിടിച്ച് പെരിന്തൽമണ്ണ, ചരിത്രത്തിലാദ്യമായി കൈ പിടിച്ച് വിജയക്കോണി കയറി ന​ഗരസഭ
ഇഎംഎസിൻ്റെ ഏലംകുളത്തും സിപിഎം തോറ്റു; നജീബ് കാന്തപുരത്തിൻ്റെ കൈ പിടിച്ച് പെരിന്തൽമണ്ണ, ചരിത്രത്തിലാദ്യമായി കൈ പിടിച്ച് വിജയക്കോണി കയറി ന​ഗരസഭ