കൂറ്റനാട്ട് കുടുംബം സഞ്ചരിച്ച കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു: യാത്രക്കാരായ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

Published : Dec 04, 2022, 05:15 PM IST
കൂറ്റനാട്ട് കുടുംബം സഞ്ചരിച്ച കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു: യാത്രക്കാരായ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

Synopsis

വീടിൻ്റെ മുകളിൽ തങ്ങി നിന്നതിനാൽ കാർ കൂടുതൽ താഴ്ചയിലേക്ക് പതിച്ചില്ല.

പാലക്കാട്: കൂറ്റനാട് കരിമ്പ പാലക്കപ്പീടികയിൽ നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ കാർ യാത്രികരായ കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി ഒൻപതരയോടെ ആയിരുന്നു പിഞ്ച് കുഞ്ഞ് ഉൾപ്പടെയുള്ള കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽ പെടുന്നത്. പടിഞ്ഞാറങ്ങാടി ഭാഗത്ത് നിന്നും കൂറ്റനാട് ഭാഗത്തേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് താഴെയുള്ള വാർപ്പ് വീടിൻ്റെ മുകളിൽ പതിക്കുകയായിരുന്നു. വീടിൻ്റെ മുകളിൽ തങ്ങി നിന്നതിനാൽ കാർ കൂടുതൽ താഴ്ചയിലേക്ക് പതിച്ചില്ല. അപകടത്തിൽ പിഞ്ചുകുഞ്ഞ് ഉൾപ്പടെയുള്ള കുടുംബം തലനാരിഴക്കാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. പാതയിൽ ഏറ്റവും വലിയ അപകടമേഖലയായ കരിമ്പ ഇറക്കത്തിലാണ് ഇത്തരത്തിൽ വീണ്ടും അപകടം സംഭവിച്ചത്

 

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെതിരായ തെളിവുകളെല്ലാം കോടതിയിൽ പൊളിച്ചടുക്കി; ബാലചന്ദ്രകുമാറിന്‍റെ മൊഴിയും തെളിയിക്കാനായില്ല,സാക്ഷികള്‍ കൂറുമാറിയതും പ്രതിഭാ​ഗത്തിന് അനുകൂലമായി
ശബരിമല സ്വര്‍ണക്കൊള്ള കേസ്; എ പത്മകുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു, എൻ വാസുവിന്‍റെ റിമാന്‍ഡ് നീട്ടി