കോൺഗ്രസ് നേതാവിൻ്റെ മരണത്തിൽ അന്വേഷണം വേണം, മുഖ്യമന്ത്രിയെ കണ്ട് കുടുംബം; 'ആദ്യ പരാതി പിൻവലിപ്പിച്ചത് സുധാകരൻ'

By Web TeamFirst Published Jan 18, 2023, 9:06 PM IST
Highlights

കോൺഗ്രസ്‌ നേതാക്കളുടെ മാനസിക പീഡനം കാരണമാണ് വി പ്രതാപചന്ദ്രൻ മരിച്ചതെന്നും ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും കുടുംബം പരാതിയിൽ പറഞ്ഞു

തിരുവനന്തപുരം: കെ പി സി സി ട്രഷററായിരുന്ന വി പ്രതാപചന്ദ്രന്‍റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. കോൺഗ്രസ്‌ നേതാക്കളുടെ മാനസിക പീഡനം കാരണമാണ് വി പ്രതാപചന്ദ്രൻ മരിച്ചതെന്നും ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും കുടുംബം പരാതിയിൽ പറഞ്ഞു. രണ്ട് വ്യക്തികളുടെ പേരെടുത്ത് പറഞ്ഞാണ് കുടുംബം പരാതി നൽകിയിരിക്കുന്നത്. കോൺഗ്രസ് നേതാക്കളുടെ മാനസിക പീഡനം ചൂണ്ടികാട്ടി ആദ്യം പൊലീസിൽ പരാതി നൽകിയിരുന്നെന്നും ആ പരാതി കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍റെ നിർദേശപ്രകാരം പിൻവലിച്ചിരുന്നു എന്നും കുടുംബം മുഖ്യമന്ത്രിയോട് വ്യക്തമാക്കി. പ്രതാപചന്ദ്രന്‍റെ മരണത്തിൽ അന്വേഷണം നടത്തുന്ന കാര്യത്തിൽ മുഖ്യമന്ത്രിയിൽ നിന്ന് അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

'ഖജനാവ് കാലിയാക്കിയ ശേഷം ജനത്തെ പിഴിഞ്ഞ് പള്ളവീര്‍പ്പിക്കുന്നോ? കുടിവെള്ളം മുട്ടിക്കുന്ന നടപടി പിൻവലിക്കണം'

കെ പി സി സി മുൻ ട്രഷറർ പ്രതാപചന്ദ്രന്‍റെ മരണത്തിൽ ദുരൂഹത ആരോപിച്ച് മക്കൾ നൽകിയ പരാതി പിൻവലിച്ചത് ഈ മാസം അഞ്ചാം തിയതി ആയിരുന്നു. കോൺഗ്രസ് പ്രവർത്തകരുടെ അപവാദ പ്രചരണം അച്ഛന്‍റെ മരണത്തിന് കാരണമായെന്നാണ് മക്കൾ നൽകിയിരുന്ന പരാതി. ഡി ജി പിക്ക് നൽകിയ ഈ പരാതിയാണ് മക്കൾ പിൻവലിച്ചത്. കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരമാണ് പരാതി പിൻവലിച്ചതെന്നാണ് മകൻ പ്രജിത് അന്ന് പറഞ്ഞത്. ഡിസംബർ ഇരുപതാം തിയതിയാണ് ഹൃദയാഘാതം മൂലം പ്രതാപചന്ദ്രൻ മരിച്ചത്. 73  ാം വയസിലാണ് അദ്ദേഹം മരിച്ചത്. കെ എസ് യു തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റായിട്ടായിരുന്നു വി പ്രതാപചന്ദ്രന്‍റെ തുടക്കം. ഡി സി സി ജനറൽ സെക്രട്ടറി, എൻ ടി യു സി ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം തുടങ്ങി വിവിധ പദവികളിൽ സേവനം അനുഷ്ഠിച്ചു. വീക്ഷണം പത്രത്തിന്‍റെ തിരുവനന്തപുരം ബ്യൂറോ ചീഫായി നിരവധി വർഷം പ്രവർത്തിച്ചു. പത്രപ്രവർത്തകനായി പ്രവർതതിക്കുന്നതിനിടെയാണ് വീണ്ടും സജീവ രാഷ്ട്രീയത്തിലേക്കെത്തിയത്.

click me!