മൂന്നുമാസമായി അംഗോളയിലെ ജയിലില്‍: പള്ളിപ്പുറം സ്വദേശിയുടെ മോചനത്തിനായി കുടുംബം

Published : Jun 18, 2022, 09:36 PM IST
മൂന്നുമാസമായി അംഗോളയിലെ ജയിലില്‍: പള്ളിപ്പുറം സ്വദേശിയുടെ മോചനത്തിനായി കുടുംബം

Synopsis

ജയിലിലെ സഹതടവുകാർ ഉപദ്രവിക്കുന്നുണ്ടെന്നും രഞ്ജിത്ത് കുടുംബാംഗങ്ങളോട് പറഞ്ഞിട്ടുണ്ട്. സഹായത്തിന് വാതിലുകൾ പലത് മുട്ടിയിട്ടും നാളിന്നുവരെ ഫലമൊന്നും ഉണ്ടായിട്ടില്ല.  

പാലക്കാട്: മൂന്നുമാസമായി അംഗോളയിലെ ജയിലിൽ കഴിയുന്ന പാലക്കാട് പള്ളിപ്പുറം സ്വദേശി രഞ്ജിത്ത് രവിയുടെ മോചനത്തിന് സർക്കാരിന്‍റെ സഹായംതേടി കുടുംബം. ജോലി ചെയ്തിരുന്ന സ്ഥാപനം വ്യാജ പരാതി നൽകി രഞ്ജിത്തിനെ ജയിലിൽ ആക്കിയെന്നാണ് ബന്ധുക്കൾ പറയുന്നത്. നാട്ടിലേക്ക് വരാൻ രഞ്ജിത്ത് അവധിക്ക് അപേക്ഷിച്ചപ്പോൾ, കമ്പനി നിഷേധിച്ചു. പിന്നാലെ, ഉദ്യോഗസ്ഥരുമായി വാക്കുതർക്കമുണ്ടായി. 

ഇതോടെ, ശമ്പളം നൽകാതെയായി. ജോലി ഉപേക്ഷിച്ച് നാടുപറ്റാൻ ഒരുങ്ങിയപ്പോഴാണ് തിരിമറി ആരോപിച്ച് പൊലീസിൽ വ്യാജ പരാതി നൽകിയതെന്ന് രഞ്ജിത്തിന്‍റെ അമ്മ പറഞ്ഞു. ജയിലിൽ നിന്ന് ആഴ്ചയിൽ രണ്ടുതവണ കുടുംബവുമായി രഞ്ജിത്ത് ബന്ധപ്പെടാറുണ്ട്. ജയിലിലെ സഹതടവുകാർ ഉപദ്രവിക്കുന്നുണ്ടെന്നും രഞ്ജിത്ത് കുടുംബാംഗങ്ങളോട് പറഞ്ഞിട്ടുണ്ട്. സഹായത്തിന് വാതിലുകൾ പലത് മുട്ടിയിട്ടും നാളിന്നുവരെ ഫലമൊന്നും ഉണ്ടായിട്ടില്ല.
 

PREV
click me!

Recommended Stories

നടി ആക്രമിക്കപ്പെട്ട കേസിൽ എന്ത് നീതിയെന്ന് പാർവതി തിരുവോത്ത്; മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്നും പ്രതികരണം
ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി; 'അമ്മ', ഓഫീസിൽ അടിയന്തര എക്സിക്യൂട്ടീവ് യോഗം; വിധിയിൽ സന്തോഷമുണ്ടെന്ന് ലക്ഷ്മി പ്രിയ