കെഎസ്ആര്‍ടിസി ബസ് കാലിലൂടെ കയറിയിറങ്ങിയ പെണ്‍കുട്ടിയുടെ കുടുംബം പ്രതിസന്ധിയില്‍, തുടര്‍ ചികിത്സക്കായി ഇനിയും വേണ്ടത് ലക്ഷങ്ങള്‍

Published : Oct 23, 2026, 09:41 PM IST
family struggles to fund further treatment for girl run over by ksrtc bus in thiruvambady

Synopsis

തിരുവമ്പാടിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് വിദ്യാര്‍ത്ഥിനിയുടെ കാലിലൂടെ കയറിയിറങ്ങിയ സംഭവത്തില്‍ തുടര്‍ ചികിത്സക്കായി പണമില്ലാതെ പെണ്‍കുട്ടിയുടെ കുടുംബം പ്രതിസന്ധിയില്‍.

കോഴിക്കോട്: തിരുവമ്പാടിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് വിദ്യാര്‍ത്ഥിനിയുടെ കാലിലൂടെ കയറിയിറങ്ങിയ സംഭവത്തില്‍ തുടര്‍ ചികിത്സക്കായി പണമില്ലാതെ പെണ്‍കുട്ടിയുടെ കുടുംബം പ്രതിസന്ധിയില്‍. അപകടത്തെ തുടര്‍ന്ന് ഇതുവരെ മാത്രം ചികിത്സയ്ക്കായി മൂന്ന് ലക്ഷത്തോളം രൂപ ചിലവഴിച്ചു കഴിഞ്ഞു. എന്നാല്‍ നിര്‍ണായകമായ തുടര്‍ ശസ്ത്രക്രിയകള്‍ക്കായി ഇനിയും നാലര ലക്ഷത്തോളം രൂപയാണ് വേണ്ടത്. പണമില്ലാത്തതിനാല്‍ എന്തുചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ് വിദ്യാര്‍ത്ഥിനിയുടെ കുടുംബം.

ഈ മാസം 8-ാം തീയതി സ്‌കൂളിലേക്ക് പോകുന്നതിനിടയില്‍ തിരുവമ്പാടി ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് അപകടമുണ്ടായത്. അശ്രദ്ധമായി എത്തിയ കെ.എസ്.ആര്‍.ടി.സി പ്രിയദര്‍ശിനി ബസ് കുട്ടിയെ ഇടിച്ചിടുകയും വീണുപോയ പെണ്‍കുട്ടിയുടെ കാലിലൂടെ ടയര്‍ കയറിയിറങ്ങുകയുമായിരുന്നു. കെഎസ്ആര്‍ടിസിയുടെ ഭാഗത്തുനിന്ന് അടിയന്തിര സഹായമായി ഒരു ലക്ഷം രൂപ നല്‍കിയിരുന്നെങ്കിലും സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് യാതൊരുവിധ ഇടപെടലുകളും ഉണ്ടായിട്ടില്ലെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറയുന്നു. ആശ്വാസനടപടികള്‍ ഉണ്ടാകാത്ത സാഹചര്യത്തില്‍ ചികിത്സാ സഹായത്തിനായി പൊതുജനങ്ങളില്‍ നിന്നും പണം സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് പഞ്ചായത്ത് അധികൃതര്‍.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'വിദ്യാർഥികളുടെ ബാ​ഗുകൾ പരിശോധിക്കാം'; സുപ്രധാന നിർദേശവുമായി ബാലാവകാശ കമ്മീഷൻ
വാടക മുറിയില്‍ വെച്ച് ഷോക്കേറ്റു, ഹോട്ടല്‍ ജീവനക്കാരനായ അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം