
കോഴിക്കോട്: പ്രശസ്ത സാഹിത്യകാരൻ യുഎ ഖാദർ (85) അന്തരിച്ചു. ഏറെക്കാലം ശ്വാസകോശാർബുദ ബാധിതനായിരുന്ന അദ്ദേഹം ഗുരുതരമായതോടെ കോഴിക്കോട് സ്റ്റാർകെയർ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. സ്ഥിതി സങ്കീർണമായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് പ്രവേശിപ്പിക്കുകയും വൈകിട്ട് അഞ്ചരയോടെ മരണം സംഭവിക്കുകയുമായിരുന്നു.
ഒരു പിടി വറ്റ്,തൃക്കോട്ടൂര്‍ കഥകള്‍, റസിയ സുല്‍ത്താന, ഒരു മാപ്പിളപ്പെണ്ണിന്റെ ലോകം, കളിമുറ്റം, ചെമ്പവിഴം, ഖുറൈഷികൂട്ടം, അനുയായി അഘോരശിവം, കൃഷ്ണമണിയിലെ തീനാളം, വള്ളൂരമ്മ, കലശം, ചങ്ങല, മാണിക്യം വിഴുങ്ങിയ കാണാരന്‍, ഭഗവതി ചൂട്ട് തുടങ്ങി അമ്പതിലധികം കൃതികൾ രചിച്ചിട്ടുണ്ട്.
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാർഡ് , എസ്.കെ. പൊറ്റെക്കാട് അവാർഡ്, മലയാറ്റൂര്‍ അവാര്‍ഡ്, സിഎച്ച്. മുഹമ്മദ് കോയ സാഹിത്യ അവാര്‍ഡ്,മാതൃഭൂമി സാഹിത്യ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി..
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam