
ആലപ്പുഴ: ആലപ്പുഴ കാക്കാഴത്തെ അധ്യാപക പരിശീലന കേന്ദ്രത്തില്‍ നിന്ന് പത്ത് ഫാനുകള്‍ മോഷ്ടിച്ചു. കട്ടവരെ കുറിച്ച് ഇതുവരെ വിവരമൊന്നും കിട്ടിയിട്ടില്ല. ദേശീയപാതയ്ക്കരികില്‍ കാക്കാഴം റെയില്‍വേ മേല്‍പ്പാലത്തിന് കിഴക്കഭാഗത്ത് പ്രവര്‍ത്തിക്കുന്ന എസ്എന്‍വി ടിടിഐയിലാണ് കളളൻ കയറിയത്. കെട്ടിടത്തിന്‍റെ അറ്റകുറ്റപ്പണിയുടെ ഭാഗമായി 10 സൂക്ഷിച്ചിരുന്ന പത്ത് സീലിംഗ് ഫാനുകളാണ് കളളന്‍ കൊണ്ടുപോയത്. ഇരുമ്പ് പൈപ്പും കളളന്‍ കൊണ്ടുപോയി. കെട്ടിടത്തിന്‍റെ വാതില്‍ തുറന്നു കിടക്കുന്നത് കണ്ട് ജീവനക്കാരന്‍ നടത്തിയ പരിശോധനയിലാണ് മോഷണ വിവരം പുറത്തറിഞ്ഞത്. വാതിലുകള്‍ തകര്‍ത്തായിരുന്നു മോഷണം. അമ്പലപ്പുഴ പൊലീസ് കേസെടുത്തു. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മേഖലയിലെ സ്ഥിരം കളളന്‍മാരെ കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam