
തിരുവനന്തപുരം: കുര്‍ബാന തടസപ്പെടുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന താക്കീതുമായി ഫരീദാബാദ് അതിരൂപത. സിവില്‍, കാനന്‍ നിയമങ്ങള്‍ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കും. സിനഡ് നിര്‍ദേശിച്ച ഏകീകൃത കുര്‍ബാനയാണ് നടത്തുന്നതെന്നും ഫരീദാബാദ് അതിരൂപത വ്യക്തമാക്കി. ഏകീകൃത കുര്‍ബാനയല്ലെന്ന പ്രചാരണം തെറ്റാണ്. ഉത്ഥാനഗീതം പാടുമ്പോള്‍ കാര്‍മികന്‍ അള്‍ത്താര അഭിമുഖമായി തലകുമ്പിടേണ്ടതില്ല. പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നവര്‍ സങ്കുചിത മനസ്ഥിതിയുള്ളവരാണെന്നും കുർബാന തടയുകയും വൈദികനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്നത് അപലപനീയമാണെന്നും അതിരൂപത ചൂണ്ടിക്കാട്ടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam