ഫാമിൽ പണം നൽകാതെ രക്ഷപ്പെടാൻ ശ്രമം, ഉടമ പിന്നാലെ ഓടി വാഹനത്തിൽ തൂങ്ങിക്കിടന്നു; വലിച്ചിഴച്ച് പാഞ്ഞത് ഏറെ ദൂരം

Published : Apr 08, 2024, 12:56 AM IST
ഫാമിൽ പണം നൽകാതെ  രക്ഷപ്പെടാൻ ശ്രമം, ഉടമ പിന്നാലെ ഓടി വാഹനത്തിൽ തൂങ്ങിക്കിടന്നു; വലിച്ചിഴച്ച് പാഞ്ഞത് ഏറെ ദൂരം

Synopsis

ന്നികളെ വാഹനത്തിൽ കയറ്റിയ ശേഷം തൂക്കം അളക്കുന്നതിനിടെയാണ് രണ്ട് യുവാക്കൾ വാഹനവുമായി കടന്നു കളയാൻ ശ്രമിച്ചത്. എന്നാൽ ഉടമ പിന്നാലെയെത്തി.

തിരുവനന്തപുരത്ത് പന്നി ഫാം ഉടമയ്ക്ക് നേരെ ആക്രമണം. പന്നിയെ വാങ്ങനെന്ന പേരിലെത്തിയ രണ്ടംഗ സംഘമാണ് ഫാം ഉടമ ജ്ഞാനശീലനെ ആക്രമിച്ചത്. പന്നിയെ വാങ്ങിയ ശേഷം പണം നൽകാതെ കടന്നുകളയാൻ ശ്രമിച്ച സംഘത്തെ തടയാൻ ശ്രമിച്ചതിനാണ് മർദനം. സംഭവത്തിൽ ഒരാളെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ വെള്ളിയാഴ്ച വിഴിഞ്ഞം പയറ്റുവിളയിലായിരുന്നു സംഭവം. പന്നിയെ ആവശ്യപ്പെട്ടെത്തിയ കൊല്ലംങ്കോട് സ്വദേശികളായ രണ്ടംഗ സംഘമാണ് ആക്രമണത്തിന് പിന്നിൽ. വാഹനത്തിലെത്തിയ പ്രതികള്‍ ഫാം ഉടമ ജ്ഞാനശീലനോട് രണ്ട് പന്നികളെ ആവശ്യപ്പെട്ടു. പന്നികളെ വാഹനത്തിൽ കയറ്റിയ ശേഷം തൂക്കം അളക്കുന്നതിനിടെ ഇവർ വാഹനവുമായി കടന്നു കളയാൻ ശ്രമിച്ചു. ഇത് കണ്ട് ജ്ഞാനശീലൻ വാഹനത്തിന്റെ പിന്നാലെ ഓടി ഇടത് വശത്ത് തൂങ്ങിക്കിടന്നു. ഇതോടെ ഇയാളെ വാഹനത്തിൽ നിന്ന് തള്ളിയിടാനും ഇലക്ട്രിക് പോസ്റ്റിലും മരത്തിലുമിടിച്ച് നിലത്ത് വീഴ്ത്താനും ശ്രമിച്ചു. അര കിലോമീറ്ററോളമാണ് ജ്ഞാനശീലനെ റോഡിലൂടെ വലിച്ചിഴച്ചത്. ഇതിനിടയിൽ ഇയാളുടെ സ്വർണമാലയും ഫോണും പ്രതികള്‍ മോഷ്ടിച്ചു.

ജ്ഞാനശീലന്‍റെ ദേഹമാസകലം പരിക്കേറ്റിട്ടുണ്ട്. പരാതി നൽകിയതിനെ തുടർന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അക്രമികളിൽ ഒരാളായ കൊല്ലംങ്കോട് സ്വദേശി രതീഷിനെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. കൂട്ടാളിക്കായി അന്വേഷണം തുടരുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കുടുംബത്തോടൊപ്പം സന്നിധാനത്ത് എത്തി ഡിജിപി, എല്ലാ ഭക്തർക്കും ഉറപ്പ് നൽകി; സുഗമമായ ദർശനത്തിന് എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്തി
സഹോദരിയെ കളിയാക്കിയ യുവാവിനെ കുത്തിക്കൊന്നു, സംഭവം തൃശൂരില്‍