ആലപ്പുഴയിൽ കർഷകൻ വിഷം കഴിച്ചു; കൃഷിനാശം മൂലമെന്ന് സുഹൃത്തുക്കൾ, വ്യക്തതയില്ലെന്ന് പൊലീസ്

Published : Apr 13, 2022, 11:23 PM IST
ആലപ്പുഴയിൽ കർഷകൻ വിഷം കഴിച്ചു; കൃഷിനാശം മൂലമെന്ന് സുഹൃത്തുക്കൾ, വ്യക്തതയില്ലെന്ന് പൊലീസ്

Synopsis

പുത്തൻപറമ്പിൽ ബിനു തോമസ് (45) ആണ്  വിഷം കഴിച്ചത്. കൃഷി നാശം മൂലമുള്ള ആത്മഹത്യാശ്രമമെന്ന് സുഹൃത്തുക്കൾ പറയുന്നു. എന്നാൽ, ഇക്കാര്യത്തിൽ വ്യക്തതയില്ലെന്ന് പൊലീസ് പറഞ്ഞു.  

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ എടത്വയിൽ നെൽക്കർഷകൻ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പുത്തൻപറമ്പിൽ ബിനു തോമസ് (45) ആണ്  വിഷം കഴിച്ചത്. കൃഷി നാശം മൂലമുള്ള ആത്മഹത്യാശ്രമമെന്ന് സുഹൃത്തുക്കൾ പറയുന്നു. എന്നാൽ, ഇക്കാര്യത്തിൽ വ്യക്തതയില്ലെന്ന് പൊലീസ് പറഞ്ഞു.

ബിനുവിന്റെ നാലേക്കർ പാടത്ത് വെള്ളം കയറിയിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യാശ്രമമെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. 
ബിനു തോമസ് ഇപ്പോൾ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. 

PREV
Read more Articles on
click me!

Recommended Stories

എറണാകുളത്ത് വോട്ട് ചെയ്യാൻ എത്തിയ ആള്‍ കുഴഞ്ഞുവീണ് മരിച്ചു
ആർ ശ്രീലേഖയുടെ പോസ്റ്റ്‌ വിവാദത്തിൽ; നടപടി എടുക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ, പോസ്റ്റ്‌ ഡിലീറ്റ് ചെയ്തു