കാർഷിക തൊഴിൽദാന പദ്ധതിയിലെ പെൻഷൻ വിതരണം മുടങ്ങി; ഫണ്ടില്ലെന്ന് കൃഷിവകുപ്പ്

Published : Aug 10, 2021, 07:27 AM IST
കാർഷിക തൊഴിൽദാന പദ്ധതിയിലെ പെൻഷൻ വിതരണം മുടങ്ങി; ഫണ്ടില്ലെന്ന് കൃഷിവകുപ്പ്

Synopsis

1994ൽ സംസ്ഥാന സർക്കാർ നടപ്പാക്കിയതാണ് ഒരു ലക്ഷം യുവജനങ്ങൾക്കുള്ള കാർഷിക തൊഴിൽദാന പദ്ധതി. ഒരു വീട്ടിലെ ഒരാൾക്ക് തൊഴിൽ എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പദ്ധതിയുടെ ചുമതല കൃഷി വകുപ്പിനായിരുന്നു

കൊച്ചി: സംസ്ഥാന സർക്കാരിന്‍റെ കാർഷിക തൊഴിൽദാന പദ്ധതിയിലെ പെൻഷൻ വിതരണം മുടങ്ങി. ഒരു ലക്ഷം പേർ അംഗങ്ങളായ പദ്ധതിയാണ് വഴിമുട്ടിയത്. പണമില്ലാത്തതിനാൽ പെൻഷൻ വിതരണത്തിന് നിവൃത്തിയില്ലെന്നാണ് സർക്കാർ വിശദീകരണം. 

1994ൽ സംസ്ഥാന സർക്കാർ നടപ്പാക്കിയതാണ് ഒരു ലക്ഷം യുവജനങ്ങൾക്കുള്ള കാർഷിക തൊഴിൽദാന പദ്ധതി. ഒരു വീട്ടിലെ ഒരാൾക്ക് തൊഴിൽ എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പദ്ധതിയുടെ ചുമതല കൃഷി വകുപ്പിനായിരുന്നു. കാർഷികവൃത്തി ചെയ്യുന്ന 20 വയസിനും 35 നും ഇടയിലുള്ള യുവാക്കളാണ് പദ്ധതിയിൽ ചേർന്നത്. ഒരോരുത്തരും 100 രൂപ ഫീസും 1000 രൂപ നിക്ഷേപവുമായി നൽകി. അംഗങ്ങൾക്ക് 60 വയസാകുമ്പോൾ 1000 രൂപ വീതം പ്രതിമാസ പെൻഷനും 30,000 മുതൽ 60,000 രൂപ വരെ ഗ്രാറ്റുവിറ്റിയും നൽകുമെന്നായിരുന്നു സർക്കാർ വാഗ്ദാനം.  

പദ്ധതിയിൽ നിലവിൽ 90,000ത്തോളം അംഗങ്ങളുണ്ട്. അന്വേഷിച്ചപ്പോൾ ഫണ്ടില്ലാത്തതിനാൽ പെൻഷൻ നൽകാൻ നിവൃത്തിയില്ലെന്നാണ് കൃഷി വകുപ്പിൽ നിന്ന് ഇവർക്ക് കിട്ടിയ മറുപടി.

വിഹിതമായി 14 കോടിയും പിരിച്ചെടുത്ത പത്തര കോടി രൂപയും സർക്കാരിന്‍റെ കൈവശവുണ്ട്. ഇതുപയോഗിച്ച് ഇനിയും പെൻഷൻ നൽകിയില്ലെങ്കിൽ അംഗങ്ങളെ സംഘടിപ്പിച്ച് പ്രതിഷേധം കടുപ്പിക്കാനാണ് ഇവരുടെ തീരുമാനം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാട്ടുപന്നി കുറുകെ ചാടി, നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് യുവാവിനും ഏഴ് വയസുകാരിക്കും പരിക്ക്
ആയിരം കോടിയുടെ സൈബർ തട്ടിപ്പ്; ചൈനീസ് സംഘത്തിൽ മലയാളികളും, പണം കടത്തിയത് 111 വ്യാജ കമ്പനികൾ വഴി