ഏങ്ങുമെത്താതെ കിറ്റുവിതരണം, കിറ്റ് കിട്ടാനില്ലെന്ന് കടയുടമകൾ; ധാന്യങ്ങളുടെ ലഭ്യതക്കുറവെന്ന് വിശദീകരണം

By Web TeamFirst Published Aug 10, 2021, 6:56 AM IST
Highlights

മുൻഗണനാ ക്രമത്തിലുളള മഞ്ഞ്, പിങ്ക് ഇനങ്ങളിലെ കാർഡ് ഉടമകൾക്ക് കഴിഞ്ഞ ശനിയാഴ്ചയ്ക്കകം കിറ്റ് വിതരണം പൂർത്തിയാക്കാനായിരുന്നു സർക്കാർ നല്‍കിയ നിർദ്ദേശം. ഈ രണ്ട് ഗണത്തിലുമായി സംസ്ഥാനത്താകെ 35 ലക്ഷത്തോളം ഗുണഭോക്താക്കളുണ്ട്. എന്നാൽ ഇതുവരെ വിതരണം ചെയ്തത് 8ലക്ഷം കിറ്റുകൾ മാത്രം.

18ന് മുമ്പ് മുഴുവനാളുകൾക്കും കിറ്റ് നൽകുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. എന്നാല്‍ ചെറുപയർ, കടല, അണ്ടിപ്പരിപ്പ് തുടങ്ങിയവയുടെ ലഭ്യതക്കുറവാണ് സർക്കാർ വിതരണം വൈകുന്നതിന് കാരണമായി പറയുന്നത്.

കോഴിക്കോട്: ഓണമടുക്കുമ്പോഴും സർക്കാരിന്‍റെ സൗജന്യ ഓണക്കിറ്റ് വിതരണത്തിൽ മെല്ലെപ്പോക്ക്. മുൻഗണനാക്രമത്തിൽ വിതരണം ചെയ്യേണ്ട കിറ്റുപോലും മുഴുവനും നൽകിയിട്ടില്ല. സാധനങ്ങളുടെ ലഭ്യതക്കുറവും പാക്കിംഗിലെ കാലതാമസവുമാണ് വിതരണം വൈകാനുളള കാരണമായി അധികൃതർ വിശദീകരിക്കുന്നത്. വിതരണം പൂർത്തിയാക്കാനായി തീയതി നീട്ടി നൽകണമെന്നാണ് റേഷൻ വ്യാപാരികളുടെ ആവശ്യം.

ഇന്നാകെ കിട്ടിയത് നൂറ് കിറ്റാണ്, വൈകുന്നേരം വരൂ എന്ന് പോലും ആളുകളോട് പറയാൻ പറ്റുന്നില്ല, അപ്പോഴേക്ക് തീർന്ന് പോകും. പറയുന്നത് കോഴിക്കോടെ ഒരു റേഷൻ കട ഉടമയാണ്. റേഷൻ കട വഴിയുളള സൗജന്യ ഓണക്കിറ്റ് വിതരണത്തിന്‍റെ പൊതു സ്ഥിതിയാണിത്. മുൻഗണനാ ക്രമത്തിലുളള മഞ്ഞ്, പിങ്ക് ഇനങ്ങളിലെ കാർഡ് ഉടമകൾക്ക് കഴിഞ്ഞ ശനിയാഴ്ചയ്ക്കകം കിറ്റ് വിതരണം പൂർത്തിയാക്കാനായിരുന്നു സർക്കാർ നല്‍കിയ നിർദ്ദേശം. ഈ രണ്ട് ഗണത്തിലുമായി സംസ്ഥാനത്താകെ 35 ലക്ഷത്തോളം ഗുണഭോക്താക്കളുണ്ട്. എന്നാൽ ഇതുവരെ വിതരണം ചെയ്തത് 8ലക്ഷം കിറ്റുകൾ മാത്രം.

18ന് മുമ്പ് മുഴുവനാളുകൾക്കും കിറ്റ് നൽകുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. എന്നാല്‍ ചെറുപയർ, കടല, അണ്ടിപ്പരിപ്പ് തുടങ്ങിയവയുടെ ലഭ്യതക്കുറവാണ് സർക്കാർ വിതരണം വൈകുന്നതിന് കാരണമായി പറയുന്നത്. ഈ രീതി തുടർന്നാൽ ഈ മാസം അവസാനമായാലും മുൻഗണന  ക്രമത്തിലുള്ളവരുടെ കിറ്റ് പോലും നല്‍കി തീരില്ലെന്നാണ് റേഷൻകടയുടമകൾ ഉറപ്പിച്ചു പറയുന്നു.

കിറ്റുകൾ വിതരണം ചെയ്ത വകയില്‍ 10 മാസത്തെ കുടിശ്ശിക ഓണക്കാലത്തെങ്കിലും തന്നുതീർക്കണമന്നും റേഷൻ വ്യാപാരികൾ ആവശ്യപ്പെടുന്നു.

click me!