വാഴക്കുല മോഷ്ടാക്കളെക്കൊണ്ട് വലഞ്ഞ് പൂവച്ചലിലെ കർഷകർ; ഒറ്റ രാത്രിയില്‍ മാത്രം കടത്തിയത് മുപ്പതോളം കുലകള്‍

Published : Nov 08, 2020, 07:57 PM IST
വാഴക്കുല മോഷ്ടാക്കളെക്കൊണ്ട് വലഞ്ഞ് പൂവച്ചലിലെ കർഷകർ; ഒറ്റ രാത്രിയില്‍ മാത്രം കടത്തിയത് മുപ്പതോളം കുലകള്‍

Synopsis

നാല് മാസത്തിനിടെ മൂന്നു തവണ  മോഷണം നടന്നിട്ടും നടപടിയില്ലാത്തതും മോഷ്ടാക്കൾക്ക് സഹായകമാവുന്നു. കഷ്ടപ്പെട്ട് നട്ടുനനച്ചു വളർത്തും, കുലയകുമ്പോൾ മോഷ്ടാക്കൾ കൊണ്ടുപോകും. 

തിരുവനന്തപുരം: വാഴക്കുല മോഷ്ടാക്കളുടെ ശല്യത്തിൽ വലഞ്ഞ് തിരുവനന്തപുരം പൂവച്ചൽ കരിയംകോട്ടെ കർഷകർ. മുപ്പതിലധികം ഏത്തവാഴക്കുലകളാണ് കഴിഞ്ഞ ദിവസം രാത്രിയിൽ മാത്രം ഇവിടെ നിന്ന് മോഷ്ടാക്കൾ കടത്തിയത്. നാല് മാസത്തിനിടെ മൂന്നു തവണ  മോഷണം നടന്നിട്ടും നടപടിയില്ലാത്തതും മോഷ്ടാക്കൾക്ക് സഹായകമാവുന്നു. കഷ്ടപ്പെട്ട് നട്ടുനനച്ചു വളർത്തും, കുലയകുമ്പോൾ മോഷ്ടാക്കൾ കൊണ്ടുപോകും. ഇത് സോമന്‍റെ മാത്രം അനുഭവമല്ല. വേണുവെന്ന കർഷൻ നട്ടുനനച്ചു വളർത്തിയ 60 വാഴകളിൽ പകുതിയിലധികവും മോഷ്ടാക്കൾ കടത്തിയത് കഴിഞ്ഞ രാത്രിയാണ്. 

ഈ മലയോര കർഷകരുടെ ആകെയുള്ള വരുമാനമാണ് ഇങ്ങനെ സാമൂഹ്യവിരുദ്ധർ കടത്തുന്നത്.  വിൽപ്പനയ്ക്ക് പാകമായ കുലകൾ നോക്കിയാണ് മോഷണം. വായ്പയടക്കം എടുത്ത്, എല്ലാ ചെലവുകളും ചേര്‍ത്ത് 450 രൂപയോളം കുലയൊന്നിന് ചെലവ് വരുമെന്ന് കർഷകർ പറയുന്നു. ഇത്തവണയും മോഷണ വിവരം  പൊലീസില്‍ അറിയിച്ചിട്ടുണ്ട്. ഇത്തവണയെങ്കിലും കുല മോഷ്ട്ടാക്കളെ പിടികൂടി തക്കതായ നടപടി സ്വീകരിക്കും എന്ന പ്രതീക്ഷയിലാണ് കർഷകർ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തെരഞ്ഞെടുപ്പ് മാറ്റിവെച്ച വാർഡുകളിൽ വോട്ടെടുപ്പ് ജനുവരി 12ന്, വോട്ടെണ്ണൽ 13ന്
കേരളയിലും മുട്ടുമടക്കി സർക്കാർ; കേരള സർവ്വകലാശാല രജിസ്ട്രാർ അനിൽകുമാറിനെ മാറ്റി