കേന്ദ്രത്തോട് സംസ്ഥാനങ്ങൾ ഒരുമിച്ച് ആവശ്യപ്പെടേണ്ട സമയം; പിണറായിയുടെ കത്തിന് ജഗൻമോഹൻ റെഡ്ഢിയുടെ മറുപടി

By Web TeamFirst Published Jun 3, 2021, 11:16 PM IST
Highlights

കേന്ദ്രത്തോട് സംസ്ഥാനങ്ങൾ ഒരുമിച്ചു ആവശ്യപ്പെടേണ്ട സമയമായെന്ന് വൈഎസ് ജഗൻമോഹൻ റെഡ്ഢി. വാക്സിന് വേണ്ടിയുള്ള ആഗോള ടെണ്ടർ വിളിച്ചിട്ടും പോലും ഫലം കാണുന്നില്ലെന്ന് ആന്ധ്ര മുഖ്യമന്ത്രി 

വാക്സീൻ കേന്ദ്രം സംഭരിച്ച് നല്കാൻ സംയുക്തനീക്കം നിർദ്ദേശിച്ച് പിണറായി വിജയന്‍റെ കത്തിനോട് പ്രതികരിച്ച് വൈഎസ് ജഗൻമോഹൻ റെഡ്ഢി. കേന്ദ്രത്തോട് സംസ്ഥാനങ്ങൾ ഒരുമിച്ചു ആവശ്യപ്പെടേണ്ട സമയമായെന്ന് വൈഎസ് ജഗൻമോഹൻ റെഡ്ഢി കത്തില്‍ പറയുന്നു. കേന്ദ്രം വാക്സിനേഷൻ ചുമതല ഏറ്റെടുക്കാൻ ആവശ്യപ്പെടണമെന്നും വാക്സിന് വേണ്ടിയുള്ള ആഗോള ടെണ്ടർ വിളിച്ചിട്ടും പോലും ഫലം കാണുന്നില്ലെന്ന് ആന്ധ്ര മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രത്തിൽ നിന്നും എല്ലാ സംസ്ഥാനങ്ങളിലേക്കും വാക്സിൻ ലഭ്യമാക്കുക മാത്രമേ കാര്യക്ഷമമായി വാക്സിനേഷൻ നടപ്പാകാൻ സഹായിക്കൂവെന്നും മറുപടി കത്തിൽ ആന്ധ്ര മുഖ്യമന്ത്രി വിശദമാക്കി. രാജ്യത്തെ 28 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കും ഇതേ ആവശ്യമുന്നയിച്ചു ജഗൻമോഹൻ റെഡ്ഢി കത്തെഴുതിയിട്ടുണ്ട്. വാക്സീൻ കേന്ദ്രം സംഭരിച്ച് നല്കാൻ സംയുക്തനീക്കം നിർദ്ദേശിച്ച് കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക് കത്തയച്ചിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!