
വയനാട്: രാജ്യത്തെ കര്‍ഷക സമരങ്ങൾക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകോണ്ടുള്ള രാഹുല്‍ ഗാന്ധി എം പിയുടെ നേതൃത്വത്തില്‍ ട്രാക്ടര്‍ റാലി ഇന്ന് കല്‍പറ്റയില്‍ നടക്കും. നാല് ദിവസത്തെ സംസ്ഥാന സന്ദര്‍ശനത്തിന്‍റെ ഭാഗമായാണ് റാലി. ഇന്നലെ വൈകിട്ട് വയനാട്ടിലെത്തിയ രാഹുല്‍ ഗാന്ധി 24 ന് തിരികെ ദില്ലിക്ക് മടങ്ങും.
വയനാട്ടില്‍ കര്‍ഷകര്‍ തിങ്ങി പാര്‍ക്കുന്ന മാണ്ടാട് മുതല്‍ മുട്ടില്‍ വരെയുള്ള മൂന്ന് കിലോ മീറ്റര്‍ ദേശീയ പാതയിലാണ് രാഹുല്‍ ഗാന്ധിയുടെ ട്രാക്ടര്‍ റാലി. പതിനായിരത്തിലധികമാളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള റാലി ദേശീയ ശ്രദ്ധയിലെത്തിക്കാനാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി തയാറെടുക്കുന്നത്. പൂതാടിയിലെ കുടുംബശ്രീ സംഘമത്തിലും മേപ്പാടി സ്കൂള്‍ സംഘടിപ്പിക്കുന്ന ചടങ്ങിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും. വയനാട് ജില്ലയിലെ സന്ദര്‍ശനത്തിനുശേഷം രണ്ടുമണിയോടെ രാഹുല്‍ മലപ്പുറത്തേക്ക് മടങ്ങും. Return to index of st
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam