ഫസൽ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരൻ തലശ്ശേരി നഗരസഭ ചെയർമാൻ; വിധി വരുന്നതിന് മുമ്പ് സിപിഎം നീക്കം, 53 അംഗ കൗൺസിലിൽ നേടിയത് 32 വോട്ട്

Published : Dec 26, 2025, 05:25 PM IST
karayi chandrasekharan

Synopsis

ഫസൽ വധക്കേസിൽ 2013 മുതൽ കേസിൽ ഗൂഢാലോചന കുറ്റത്തിന് അറസ്റ്റിലായ കാരായി രാജനും കാരായി ചന്ദ്രശേഖരനും നിലവിൽ ജാമ്യത്തിലാണ്. 2015 ലും ചന്ദ്രശേഖരൻ തലശ്ശേരി നഗരസഭ അധ്യക്ഷനായെങ്കിലും ജാമ്യവ്യവസ്ഥ പ്രകാരം എറണാകുളം ജില്ലയിൽ കഴിയേണ്ടി വന്നിരുന്നു. 

കണ്ണൂർ: ഫസൽ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരൻ തലശ്ശേരി നഗരസഭ ചെയർമാൻ. 53 അംഗ കൗൺസിലിൽ 32 വോട്ട് നേടിയാണ് ഫസൽ വധക്കേസിൽ എട്ടാം പ്രതിയായി ജാമ്യത്തിൽ കഴിയുന്ന ചന്ദ്രശേഖരൻ തെരഞ്ഞെടുക്കപ്പെട്ടത്. 2013 മുതൽ കേസിൽ ഗൂഢാലോചന കുറ്റത്തിന് അറസ്റ്റിലായ കാരായി രാജനും കാരായി ചന്ദ്രശേഖരനും ജാമ്യത്തിലാണ്. 2015 ലും ചന്ദ്രശേഖരൻ തലശ്ശേരി നഗരസഭ അധ്യക്ഷനായെങ്കിലും ജാമ്യവ്യവസ്ഥ പ്രകാരം എറണാകുളം ജില്ലയിൽ കഴിയേണ്ടി വന്നിരുന്നു. കൗൺസിലിൽ പങ്കെടുക്കാൻ കഴിയാതെ വന്നതോടെ അന്ന് രാജിവെക്കുകയായിരുന്നു. സിബിഐ അന്വേഷിച്ച ഫസൽ വധക്കേസിൽ വിധി വരും മുൻപാണ് ചന്ദ്രശേഖരനെ വീണ്ടും സിപിഎം നഗരസഭ അധ്യക്ഷൻ ആക്കിയത്. സിപിഎം പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജയിലിലായ ബാലം ഡിവിഷനിലെ ബിജെപി കൗൺസിലർ പ്രശാന്ത് ഇന്ന് എത്തിയില്ല. പയ്യന്നൂർ നഗരസഭയിലെ സിപിഎം കൗൺസിലർ വികെ നിഷാദും പൊലീസിനെ വധിക്കാൻ ശ്രമിച്ച കേസിൽ ജയിലിലാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള; എസ്ഐടി ചോദ്യം ചെയ്തത് ഡി മണിയെ തന്നെ, ഉറപ്പിച്ച് പ്രവാസി വ്യവസായി, വീണ്ടും മൊഴിയെടുക്കും
ബെവ്കോയിൽ റെക്കോർഡ് മദ്യവിൽപ്പന; ക്രിസ്മസ് വാരത്തിൽ 332.62 കോടി രൂപയുടെ മദ്യം വിറ്റു, 19 ശതമാനത്തിന്‍റെ വർധനവ്