എഴുത്തുകാരനും ഈശോ സഭാംഗവുമായ ഫാ. എ അടപ്പൂര്‍ അന്തരിച്ചു; സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തരക്ക്

Published : Dec 03, 2022, 12:47 PM ISTUpdated : Dec 03, 2022, 01:02 PM IST
എഴുത്തുകാരനും ഈശോ സഭാംഗവുമായ ഫാ. എ അടപ്പൂര്‍ അന്തരിച്ചു; സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തരക്ക്

Synopsis

ഭൗതിക ശരീരം കോഴിക്കോട് ക്രൈസ്റ്റ്ഹാളില്‍ പൊതുദര്‍ശനത്തിനായി വെച്ചിരിക്കുകയാണ്. തിങ്കളാഴ്ച രാവിലെ പത്തരക്ക് ക്രൈസ്റ്റ്ഹാളിന് സമീപത്തെ ക്രിസ്തുരാജ ദേവാലയ സെമിത്തേരിയിലാണ് സംസ്കാരം.  

തിരുവനന്തപുരം: പ്രമുഖ ദാര്‍ശനികനും എഴുത്തുകാരനും ഈശോ സംഭാംഗവുമായ ഫാദര്‍ എ.അടപ്പൂര്‍ അന്തരിച്ചു. 98 വയസ്സായിരുന്നു. രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു അന്ത്യം. ആധ്യാത്മിക മേഖലക്കൊപ്പം സാംസ്കാരിക -വൈജ്ഞാനിക രംഗത്തും അദ്ദേഹം നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മദര്‍ തെരേസയുടെ ദര്‍ശനങ്ങള്‍ മലയാളികള്‍ക്കിടയിലേക്ക് പകര്‍ത്താന്‍ നടത്തിയ ശ്രമങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. അമേരിക്കയില്‍ നിന്നും ഫ്രാന്‍സില്‍ നിന്നും ഉന്നത വിദ്യാഭ്യാസം നേടി. ആലപ്പുഴ സ്വദേശിയാണ്.1944 ലാണ് അദ്ദേഹം ഈശോ സഭയില്‍ അംഗമായി ചേര്‍ന്നത്. 

ഫ്രഞ്ച് സര്‍ക്കാരിന്‍റെ സ്കോളര്‍ഷിപ്പോടെയാണ് അദ്ദേഹം ഫ്രാന്‍സില്‍ ഗവേഷണം പൂര്‍ത്തിയാക്കിയത്. 1959 മാര്‍ച്ച് 19നാണ് ഫാദര്‍ എബ്രഹാം അടപ്പൂരായി പൌരോഹിത്യം സ്വീകരിച്ചത്. സാമൂഹിക വിഷയങ്ങളില്‍ നിരന്തരം ഇടപെട്ട അദ്ദേഹംഎല്ലാവര്‍ക്കും വളരെയധികം പ്രിയപ്പെട്ടവരായിരുന്നു.  നിരവധി ആദ്ധ്യാത്മിക ലേഖനങ്ങളും പുസ്തകവും ഫാദര്‍ എ. അടപ്പൂർ എഴുതിയിട്ടുണ്ട്. ഭൗതിക ശരീരം കോഴിക്കോട് ക്രൈസ്റ്റ്ഹാളില്‍ പൊതുദര്‍ശനത്തിനായി വെച്ചിരിക്കുകയാണ്. തിങ്കളാഴ്ച രാവിലെ പത്തരക്ക് ക്രൈസ്റ്റ്ഹാളിന് സമീപത്തെ ക്രിസ്തുരാജ ദേവാലയ സെമിത്തേരിയിലാണ് സംസ്കാരം.

ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്റ്റ്; അശോക് കുമാറിന്‍റെ മൃതദേഹം നാട്ടിലെത്തിക്കും, ചെലവ് സര്‍ക്കാര്‍ വഹിക്കും

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള: ജാമ്യം കൊടുക്കരുത്, തന്ത്രി ആത്മീയ സ്വാധീനം ഉപയോഗിച്ച് തെളിവ് നശിപ്പിക്കുമെന്ന് എസ്ഐടി, അപേക്ഷ ഇന്ന് കോടതിയിൽ
സംസ്ഥാന മൃഗം, പക്ഷി... ഇപ്പോഴിതാ 'സംസ്ഥാന സൂക്ഷ്മാണു'വിനെ പ്രഖ്യാപിക്കാനൊരുങ്ങി കേരളം, രാജ്യത്ത് ആദ്യം!